50 കോടിയിലേക്ക് അതിവേഗം കുതിച്ച് ഡീയസ് ഈറെ; ഞായറാഴ്ച മാത്രം നേടിയത് കോടികള്‍; കളക്ഷന്‍ റിപ്പോര്‍ട്ട്

രാഹുല്‍ സദാശിവന്‍ മാജിക് ആവര്‍ത്തിക്കുമ്പോള്‍
Dies Irae
Dies Iraeഫെയ്സ്ബുക്ക്
Updated on
1 min read

പ്രണവ് മോഹന്‍ലാല്‍ നായകനായ ഡീയസ് ഈറെ ബോക്‌സ് ഓഫീസ് ഇളക്കി മറിക്കുകയാണ്. ഭൂതകാലത്തിനും ഭ്രമയുഗത്തിനും ശേഷം രാഹുല്‍ സദാശിവന്‍ ഒരുക്കിയ ചിത്രം പ്രണവിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനവും സിനിമയുമാണെന്നാണ് പ്രതികരണങ്ങള്‍ പറയുന്നത്. ഹൊറര്‍ ചിത്രങ്ങളിലെ തന്റെ മാജിക് രാഹുല്‍ സദാശിവന്‍ ആവര്‍ത്തിക്കുമ്പോള്‍ ഡീയസ് ഈറെ ബെഞ്ച് മാര്‍ക്കായി മാറുകയാണ്.

Dies Irae
വരുണിന്റെ ബോഡി കിട്ടിയാലും എന്റെ കണ്ണട കിട്ടില്ല; അതോടെ തപ്പല്‍ നിര്‍ത്തി; നവ്യയുടെ സെല്‍ഫ് ട്രോള്‍

മൂന്ന് ദിവസം പിന്നിടുമ്പോള്‍ കോടികളാണ് ഡീയസ് ഈറെ ബോക്‌സ് ഓഫീസില്‍ നിന്നും നേടുന്നത്. 50 കോടിയെന്ന മാജിക് നമ്പര്‍ ലക്ഷ്യമിട്ട് കുതിക്കുന്ന ചിത്രം ആദ്യത്തെ ഞായറാഴ്ച നേടിയത് 6.35 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രം ഇതിനോടകം ഇന്ത്യയില്‍ നിന്ന് മാത്രമായി 16 കോടിയാണ് നേടിയിരിക്കുന്നത്.

Dies Irae
'വളരെ മികച്ച തീരുമാനം'; 'ഡീയസ് ഈറെ' പ്രദർശിപ്പിക്കുന്നതിന് മുൻപ് മുന്നറിയിപ്പുമായി തിയറ്റർ ഉടമകൾ, നിറഞ്ഞ കയ്യടി

ആഗോളതലത്തില്‍ റിലീസുണ്ടായിരുന്ന ചിത്രമാണ് ഡീയസ് ഈറെ. ചിത്രത്തിന്റെ ഗ്ലോബല്‍ കളക്ഷന്‍ 40 കോടിയ്ക്ക് അടുത്തായെന്നും അധികം വൈകാതെ തന്നെ ചിത്രം 50 കോടിയിലെത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആദ്യ ദിവസം മാത്രം ഡീയസ് ഈറെ നാലരക്കോടി നേടിയിരുന്നു. റിലീസിന്റെ തലേന്ന് രാത്രിയിലെ പ്രീമിയര്‍ ഷോകളില്‍ നിന്ന് മാത്രമായി ഒരു കോടിയ്ക്ക് അടുത്തും ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബുക്ക് മൈ ഷോയില്‍ വന്‍ കുതിപ്പാണ് ഡീയസ് ഈറെ നടത്തുന്നത്. ആദ്യ ദിവസം മാത്രം വില്‍ക്കപ്പെട്ടത് 2.38 ലക്ഷം ടിക്കറ്റുകളായിരുന്നു. ആദ്യ ദിവസത്തെ ടിക്കറ്റിന്റെ കാര്യത്തില്‍ മഞ്ഞുമ്മല്‍ ബോയ്‌സ്, മാര്‍ക്കോ, ലോക, ഹൃദയപൂര്‍വ്വം എന്നീ സിനിമകലേയും ഡീയസ് ഈറെ പിന്നിലാക്കി. മലയാളത്തിലെ ഒരു എ സര്‍ട്ടിഫിക്കറ്റ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ് എന്ന റെക്കോര്‍ഡ് മാര്‍ക്കോയെ പിന്തള്ളി ഡീയസ് ഈറെ നേടുകയും ചെയ്തിട്ടുണ്ട്.

പ്രണവ് മോഹന്‍ലാല്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഡീയസ് ഈറെയില്‍ പുറത്തെടുത്തിരിക്കുന്നത്. പ്രണവിനൊപ്പം ജിബിന്‍ ഗോപിനാഥ്, അരുണ്‍ അജികുമാര്‍, ജയ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Summary

Dies Irae is looking forward to cross 50 crore mark soon. Pranav Mohanlal starrer collection report.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com