'പ്രേമലു 2 ഉപേക്ഷിക്കാനുള്ള ആലോചനകളിലാണ്; അതിന് പകരമാണ് ബത്‌ലഹേം കുടുംബ യൂണിറ്റ് കയറി വന്നിരിക്കുന്നത്'

അടുത്ത ഷെഡ്യൂള്‍ ഗോവയിലാണെന്നും ദിലീഷ് പറ‍ഞ്ഞു.
Dileesh Pothan
Dileesh Pothan വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

തെന്നിന്ത്യയൊട്ടാകെ സെൻസേഷണലായ ചിത്രമാണ് പ്രേമലു. മമിത ബൈജു, നസ്‌ലിൻ, സം​ഗീത് പ്രതാപ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച വിജയമാണ് നേടിയത്. മാത്രമല്ല ഇവരുടെ കരിയറിലും ചിത്രം വലിയ ബ്രേക്ക് ആയി മാറി.

ചിത്രം സൂപ്പർ ഹിറ്റായി മാറിയതിന് പിന്നാലെ പ്രേമലു 2 വും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അധികം വൈകാതെ ചിത്രം ഉപേക്ഷിച്ചു എന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. പകരം നിവിന്‍ പോളിയേയും മമിതയേയും പ്രധാനകഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രം ഭാവന സ്റ്റുഡിയോസ് പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആണ് 'ബത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രം ഭാവന സ്റ്റുഡിയോസ് പ്രഖ്യാപിച്ചത്. ഇപ്പോള്‍ 'പ്രേമലു 2' ഉപേക്ഷിച്ചതിനെ പറ്റി പ്രതികരിക്കുകയാണ് നടൻ ദിലീഷ് പോത്തന്‍. 'പ്രേമലു 2' ഡ്രോപ്പ് ആയല്ലോ എന്ന ചോദ്യത്തിന് അങ്ങനെ ഒരു ആലോചനകളിലൊക്കെയാണെന്നാണ് ദിലീഷ് മറുപടി പറ‍ഞ്ഞത്.

അതിന് പകരമാണ് 'ബത്‌ലഹേം കുടുംബ യൂണിറ്റ്' കയറി വന്നിരിക്കുന്നത്, ഓണ്‍ എയര്‍ കേരളയ്​ക്ക് നല്‍കിയ പ്രതികരണത്തില്‍ ആണ് ദിലീഷ് പോത്തന്‍ ഇക്കാര്യം പറഞ്ഞത്. 'ബത്‌ലഹേം കുടുംബ യൂണിറ്റ്' ഷൂട്ട് അവസാന ഘട്ടത്തിലാണെന്നും അടുത്ത ഷെഡ്യൂള്‍ ഗോവയിലാണെന്നും ദിലീഷ് പറ‍ഞ്ഞു. നസ്​ലിന്‍ വളരെ കഴിവുള്ള അഭിനേതാവാണ്.

Dileesh Pothan
മഞ്ജു പിള്ളയുടെ വിവാഹ മോചനത്തില്‍ നിര്‍ണായകമായത് മകളുടെ തീരുമാനം; ദയയുടെ പക്വതയെക്കുറിച്ച് സംവിധായകന്‍

ഭാവന സ്റ്റുഡിയോസ് ഇറക്കിയ പുത്രനല്ല. അവന്‍ അടിപൊളിയാണെന്നും ദിലീഷ് പോത്തന്‍ കൂട്ടിച്ചേര്‍ത്തു. 'ഒരു ദുരൂഹ സാഹചര്യത്തിലാണ്' പുതുതായി റിലീസ് ചെയ്ത ദിലീഷ് പോത്തന്‍റെ ചിത്രം.

Dileesh Pothan
'17 മത്സരാർഥികൾക്ക് ഒറ്റ ശുചിമുറി, ഭക്ഷണത്തിൽ പാറ്റകൾ, ചർമരോ​ഗം ബാധിച്ചു'; മറാത്തി ബി​ഗ് ബോസിനെതിരെ ആരോപണവുമായി നടി

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, സജിന്‍ ഗോപു എന്നിവരും കേന്ദ്രകഥാപാത്രങ്ങളായി എത്തിയിരുന്നു. ആദ്യ ദിനം തന്നെ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.

Summary

Cinema News: Dileesh Pothan talks about Premalu 2 updates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dileesh Pothan, Fahadh Faasil
Mohanlal, Dileesh Pothan
Mohanlal, Antony Perumbavoor, Dileesh Pothan
Kunchacko Boban, Dileesh Pothan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com