നടന്‍ ദിലീപ് കുമാര്‍ ആശുപത്രിയില്‍

മുതിര്‍ന്ന ചലചിത്രതാരം ദീലീപ് കുമാറിനെ ശ്വാസസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഭാര്യയ്‌ക്കൊപ്പം ദിലീപ് കുമാര്‍
ഭാര്യയ്‌ക്കൊപ്പം ദിലീപ് കുമാര്‍
Updated on: 
1 min read


മുംബൈ: മുതിര്‍ന്ന ചലചിത്രതാരം ദീലീപ് കുമാറിനെ ശ്വാസസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ചയാണ് മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 98 കാരനായ നടന്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

പതിവ് പരിശോധനയുടെ ഭാഗമായി കഴിഞ്ഞ മാസം ഇതേ ആശുപത്രിയില്‍ ദിലീപ് കുമാറിനെ അഡ്മിറ്റ് ചെയ്തിരുന്നു. എല്ലാ പരിശോധനകള്‍ക്ക് ശേഷം വളരെ പെട്ടന്ന്‌ തന്നെ അദ്ദേഹം ആശുപത്രി വിട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിച്ച് ഇദ്ദേഹത്തിന്റെ രണ്ട് സഹോദരന്‍മാര്‍ മരണപ്പെട്ടിരുന്നു. സഹോദരങ്ങളായ അസ്‌ലം ഖാനും ഇഷാന്‍ ഖാനുമാണ് മരിച്ചത്. 1944ലാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ഇദ്ദേഹം ദേവദാസ്, കോഹിനൂര്‍, മുകള്‍ ഇ ആസം, രാം ഔര്‍ ശ്യാം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1998ലാണ് അദ്ദേഹം അവസാനമായി സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER