'ഇത് ഞെട്ടിക്കും, ഉറപ്പ്'; സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; ആവേശത്തിൽ ആരാധകർ

ചിത്രത്തിന്റെ അഭിനേതാക്കളെ പ്രഖ്യാപിച്ചിട്ടില്ല
 Chidambaram, Jithu Madhavan
ജിത്തു മാധവനും ചിദംബരവും ഫെയ്സ്ബുക്ക്
Updated on
1 min read

കഴിഞ്ഞ വർഷം മലയാള സിനിമയിലെ സൂപ്പർഹിറ്റുകളായി മാറിയ ചിത്രങ്ങളാണ് മഞ്ഞുമ്മൽ ബോയ്സും ആവേശവും. ഇപ്പോൾ ഈ രണ്ട് സിനിമയുടെ സംവിധായകരും കൈകോർക്കുകയാണ്. മഞ്ഞുമ്മൽ ബോയ്സിന്റെ ചിദംബരവും ആവേശത്തിന്റെ ജിത്തു മാധവനുംം. ചിദംബരം സംവിധാനം ചെയ്യുമ്പോൾ തിരക്കഥാകൃത്തിന്റെ റോളിലാണ് ജിത്തു മാധവൻ എത്തുക. ആരാധകരെ ഒന്നാകെ ആവേശത്തിലാക്കുകയാണ് പ്രഖ്യാപനം.

പോസ്റ്റർ പുറത്തുവിട്ടുകൊണ്ടാണ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ആരാധകരുടെ പ്രതീക്ഷയേറ്റുന്നതാണ്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സുഷിൻ ശ്യാം ആണ് സംഗീതം. വിവേക് ഹർഷനാണ് എഡിറ്റർ. എന്നാൽ ചിത്രത്തിന്റെ അഭിനേതാക്കളെ പ്രഖ്യാപിച്ചിട്ടില്ല.

തെന്നിന്ത്യയിലെ വമ്പൻ നിർമാണ കമ്പനിയാണ് ചിത്രം നിർമിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. കെവിഎൻ പ്രൊഡക്‌ഷൻസും തെസ്പിയാൻ ഫിലിംസും നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ഷൈലജ ദേശായി ഫെൻ ആണ്. യാഷ് നായകനാകുന്ന ടോക്സിക്, ദളപതി 69, പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം എന്നിങ്ങനെ വമ്പൻ പ്രൊജക്ടുകളാണ് കെവിഎന്‍ പ്രൊഡക്‌ഷൻ നിലവിൽ നിർമിക്കുന്നത്.

ആർട് ഡയറക്ടർ അജയൻ ചാലിശേരി. ദീപക് പരമേശ്വരൻ, പൂജാ ഷാ, കസാൻ അഹമ്മദ്, ധവൽ ജതനിയ, ഗണപതി എന്നിവരാണ് മറ്റുള്ള അണിയറ പ്രവർത്തകർ. ചിത്രത്തിലെ താരനിരയുടെ വിവരങ്ങൾ വരും ദിവസങ്ങളിലായി പുറത്തു വരും. പിആർഒ–മാർക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com