ലിയോ തദ്ദേവൂസ് സംവിധാനം ചെയ്ത പന്ത്രണ്ടിന് ആശംസകളുമായി സംവിധായകൻ ഭദ്രൻ. ലിയോ തന്റെ അസിസ്റ്റന്റ് ആയിരുന്നെന്നും ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായം കേൾക്കുന്നതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്നുമാണ് ഭദ്രൻ പറയുന്നത്. തന്നെ സ്നേഹിക്കുന്നവർ ലിയോയുടെ സിനിമ തിയേറ്ററിൽ കണ്ട് വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. ഒരു സിനിമാക്കാരൻ, ലോനപ്പന്റെ മാമോദീസ എന്നീ ചിത്രങ്ങൾക്കു ശേഷം ലിയോ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷൈൻ ടോം ചാക്കോ, വിനയൻ, വിനു മോഹൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്.
ഭദ്രന്റെ കുറിപ്പ് വായിക്കാം
'പന്ത്രണ്ട് 'എന്ന അക്കത്തിന്റെ ഏറ്റവും വലിയ പ്രസക്തി ലോക രക്ഷകൻ ആയ ക്രിസ്തുവിന്റെ 12 ശിഷ്യന്മാർ!!! വ്യത്യസ്ത സ്വഭാവത്തിലും ഡിമെൻഷനിലും എന്നുള്ളത് ആയിരുന്നു അവരൊക്കെയും.
അതിൽ ഞാൻ ഇഷ്ട്ടപെടുന്ന ഒറ്റി കൊടുത്ത യൂദാസും ആ ഗണത്തിൽ ഉണ്ട്. തെറ്റിപ്പോയി എന്ന് തിരിച്ചറിഞ്ഞപ്പോൾ ഇനി ഈ ഭൂമുഖത്ത് തനിക്ക് ശ്വസിക്കാൻ അവകാശം ഇല്ല എന്ന തിരിച്ചറിവ് നുറുങ്ങിയ വേദനയായി.... രോദനമായി...
അവിടെ അയാൾ യഥാർത്ഥ മനുഷ്യൻ ആയി ഒരു പച്ചമരക്കൊമ്പിൽ തൂങ്ങി!!
ലിയോയുടെ പുതിയ ചിത്രത്തിന്റെ 'പന്ത്രണ്ട് 'എന്ന ആക്കം എന്തൊക്കെയോ പ്രതീക്ഷിപ്പിച്ചത് പോലെ തന്നെ നല്ല അഭിപ്രായങ്ങൾ കേൾക്കുന്നു.... എനിക്കുകൂടി അഭിമാനിക്കാൻ വകയാകുന്നു. എന്റെ അസിസ്റ്റന്റ് ആയിരുന്ന ലിയോ വ്യത്യസ്തമായൊരു സിനിമ ഉണ്ടാക്കിയിരിക്കുന്നു എന്നറിയുന്നതിൽ ഒരുപാട് സന്തോഷം തോന്നി. എന്നെ സ്നേഹിക്കുന്നവർ ലിയോയുടെ സിനിമ തിയേറ്ററിൽ കണ്ട് വിജയിപ്പിക്കുക...
യാദൃശ്ചികമായി കണ്ട ഒരു പെൺകുട്ടിയുടെ കമെന്റ് എന്നെ കൂടുതൽ ഉന്മേഷവാനാക്കുന്നു..
"ലിയോ തദ്ദേവൂസ് ഭയങ്കര അണ്ടർ റേറ്റഡ് സംവിധായകനാണ്. ലോനപ്പന്റെ മാമ്മോദീസ എന്ന സിനിമ വലിയ തീയേറ്റർ വിജയമായില്ല. പക്ഷേ, അതൊരു ഗംഭീര സിനിമ ആയിരുന്നു. ഇന്നിപ്പോൾ ഇറങ്ങിയ 'പന്ത്രണ്ട് ' കാണാൻ ഉണ്ടായ ഏക കാരണം ലോനപ്പൻ എന്ന സിനിമ ആണ്..
പന്ത്രണ്ട് ഒരു ഗംഭീര സിനിമ ആണ്. പൂർണമായി ഒരു സംവിധായകന്റെ സിനിമ. മഹാഭാരതിനെ ഒക്കെ പോലെ ഒരു പുനർവായന നൽകുകയാണ് സംവിധായകൻ. കണ്ട് നോക്കുക, രസം ഉണ്ട്....."
ഈ പെൺകുട്ടി ഇത്തരത്തിൽ ഒന്ന് പറയണമെങ്കിൽ 12 നല്ലൊരു സിനിമ തന്നെ ആയിരിക്കും.
ദിനങ്ങൾ മാറ്റിവെയ്ക്കാതെ എത്രയും വേഗം കാണുക....
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates