ഇൻ ഹരിഹർ ന​ഗറിന്റെ തമിഴിൽ തോമസുകുട്ടിയായത് വിവേക്; അനുഭവം പങ്കുവച്ച് ആലപ്പി അഷ്റഫ് 

ചിത്രം എംജിആർ ന​ഗർ എന്ന പേരിൽ തമിഴിലൊരുക്കിയത് അഷ്റഫ് ആണ്
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്
Updated on: 
1 min read

അന്തരിച്ച തമിഴ് നടൻ വിവേകിന് ആദരാഞ്ജലികൾ അർപ്പിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്. മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ഇൻ ഹരിഹർ ന​ഗറിന്റെ തമിഴ് റീമേയ്ക്കിൽ വിവേകുമൊത്ത് പ്രവർത്തിച്ചതിന്റെ അനുഭവം പങ്കുവച്ചുകൊണ്ടാണ് അഷ്റഫിന്റെ കുറിപ്പ്.

ചിത്രം എംജിആർ ന​ഗർ എന്ന പേരിൽ തമിഴിലൊരുക്കിയത് അഷ്റഫ് ആണ്. മലയാളത്തിൽ അശോകൻ അവതരിപ്പിച്ച തോമസ്കുട്ടി എന്ന കഥാപാത്രത്തെയാണ് തമിഴിൽ വിവേക് അവതരിപ്പിച്ചത്. അസാമന്യ നർമ്മബോധമുള്ള കലാകാരനെന്നാണ് വിവേകിനെ അഷ്റഫ് വിശേഷിപ്പിച്ചിരിക്കുന്നത്. 

ആലപ്പി അഷ്റഫ് പങ്കുവച്ച കുറിപ്പ്

''ഇൻ ഹരിഹർ നഗർ " എന്ന സിനിമ തമിഴിൽ "എംജിആർ നഗറിൽ" എന്ന പേരിൽ സംവിധാനം ചെയ്തത് ഞാനായിരുന്നു.

അതിൽ നമ്മുടെ അശോകൻ അഭിനയിച്ച കഥാപാത്രത്തെ വിവേകായിരുന്നു അവതരിപ്പിച്ചത്. അടുത്തിടപഴകാൻ അവസരം കിട്ടിയത് ഒരു ഭാഗ്യമായ് കരുതുന്നു. അപാര കഴിവുള്ള, അസാമന്യ സെൻസ് ഓഫ് ഹ്യൂമറുള്ള ഒരു കലാകാരനാണ് വിവേക്.

പ്രിയ കലാകാരന് പ്രണാമം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Scene
Drishyam 3
Nivin Pauly, Tovino Thomas
Guinness Pakru
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com