പ്രണവ് മോഹൻലാലിന് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ് സംവിധായകൻ അൽഫോൻസ് പുത്രൻ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഹൃദയത്തിന്റെ പോസ്റ്റർ പങ്കുവച്ചാണ് അൽഫോൻസിന്റെ ആശംസ. പ്രണവുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ചാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.
ജന്മദിനാശംസകൾ പ്രണവ് മോഹൻലാൽ. ഈ വർഷവും വരും വർഷങ്ങളും മനോഹരവും സമൃദ്ധവുമാകുമെന്ന് പ്രതീക്ഷിക്കുന്നു!
"എന്റെ ഓഫിസിൽ ഒരു ഗിറ്റാറുണ്ടായിരുന്നു. അതിന്റെ ഒരു കമ്പി പൊട്ടിയതുകൊണ്ട് ഞാനും സഹപ്രവർത്തകരും ആ ഗിറ്റാറിനെ മാറ്റിയിട്ടിരിക്കുകയായിരുന്നു. ഒരിക്കൽ ഒരു സിനിമയുടെ കാര്യം ചർച്ച ചെയ്യുന്നതിനായി പ്രണവിനെ കാണാൻ ഞാൻ ആഗ്രഹിച്ചു. സിജു വിൽസണോ കൃഷ്ണ ശങ്കറോ ആണ് പ്രണവിനെ വിളിച്ചത്. അദ്ദേഹം ഓഫിസിൽ വന്നു. ഞങ്ങൾ കണ്ടു. സംസാരിച്ചിരുന്നു. അൽപസമയം കഴിഞ്ഞപ്പോൾ അദ്ദേഹം ആ കമ്പി പൊട്ടിയ ഗിറ്റാറെടുത്ത് വായിക്കാൻ തുടങ്ങി. അതിഗംഭീരമായിരുന്നു ആ സംഗീതം. ഒരു പാഠം അന്ന് ഞാൻ പഠിപ്പിച്ചു. ഒരു കമ്പിയില്ലാത്ത ഗിറ്റാറിനു പോലും സംഗീതം സൃഷ്ടിക്കാൻ കഴിയും. ഉപകരണമല്ല, അതു വായിക്കുന്നവനാണ് സംഗീതം സൃഷ്ടിക്കുന്നത്. നന്ദി മോഹൻലാൽ സർ, സുചിത്ര മാഡം... പ്രണവിനെപ്പോലെ മനോഹരമായ മനുഷ്യജീവനെ സൃഷ്ടിച്ചതിന്", എന്നായിരുന്നു അൽഫോൻസിന്റെ കുറിപ്പ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates