സഹനടിമാരെ ക്ഷണിച്ച് പരസ്യം, യുവതികളെ ഉപയോഗിച്ച് അശ്ലീല വിഡിയോ നിർമാണം; സംവിധായകനും സഹസംവിധായികയും അറസ്റ്റിൽ 

സംവിധായകൻ വേൽസത്തിരൻ, സഹസംവിധായിക ജയജ്യോതി എന്നിവരാണ് അറസ്റ്റിലായത്
വേൽസത്തിരൻ
വേൽസത്തിരൻ
Updated on: 
1 min read

ചെന്നൈ: സിനിയിൽ അഭിനയിക്കാൻ ആ​ഗ്രഹിച്ചെത്തിയ യുവതികളെ ഉപയോ​ഗിച്ച് അശ്ലീലവിഡിയോ നിർമിച്ച സംവിധായകനും സഹസംവിധായികയും അറസ്റ്റിൽ. സംവിധായകൻ സേലം എടപ്പാടി സ്വദേശി വേൽസത്തിരൻ, സഹസംവിധായിക വിരുദുനഗർ രാജപാളയം സ്വദേശിനി ജയജ്യോതി എന്നിവരാണ് അറസ്റ്റിലായത്. 

ഇരുമ്പപാളയം സ്വദേശിയായ യുവതി സൂറമം​ഗളം സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് ഇരുവരും അറസ്റ്റിലായത്. സഹനടിമാരെ ആവശ്യമുണ്ടന്ന സമൂഹമാധ്യമങ്ങളിലെ പരസ്യം കണ്ടാണ് പരാതിക്കാരിയായ യുവതി തമിഴ്നാട്ടിലെ സേലം ട്രാഫിക് സർക്കിളിലെ സ്റ്റുഡിയോയിലെത്തിയത്. പുതിയ സിനിമ തുടങ്ങുന്നതു ഓഫിസ് ജോലി നൽകാമെന്നു സംവിധായകൻ പറഞ്ഞു. ഇതനുസരിച്ച് മൂന്നുമാസം ജോലി ചെയ്തെങ്കിലും ശമ്പളം ലഭിച്ചില്ല. കഴിഞ്ഞ ദിവസം ഇവരുടെ സ്റ്റുഡിയോ ഫ്ലോറിലെത്തിയപ്പോഴാണു അശ്ലീല ചിത്ര നിർമാണമാണ് അവിടെ നടക്കുന്നതെന്നു യുവതിക്ക് മനസിലായത്. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. 

300-ലേറെ യുവതികളുടെ അശ്ലീലവീഡിയോകളാണ് ഇരുവരും ചേർന്ന് പകർത്തിയത്. റെയ്ഡിൽ ഹാർഡ് ഡിസ്കുകളും ലാപ്ടോപ്പും സിനിമാ ചിത്രീകരണത്തിനുള്ള ക്യാമറയും പിടിച്ചെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Saba Pataudi and Saif Ali Khan
Dulquer Salmaan
Lakshmi Menon
Meena
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com