'സിനിമയെക്കുറിച്ച് പ്രേക്ഷകർക്ക് നല്ലതും ചീത്തയും പറയാം, ഞാൻ ഉദ്ദേശിച്ചത് നിരൂപകരെ'; അഞ്ജലി മോനോൻ

'പ്രേക്ഷകർ തന്നെ വളരെ രസകരമായി വിശദമായ നിരൂപണങ്ങൾ എഴുതുന്ന സമയമാണിത്, അതിനാൽ പ്രഫഷനൽ സിനിമാ നിരൂപകർ അതിലും ഉയരത്തിൽ ലക്ഷ്യമിടണമെന്നാണ് ഞാൻ ഉദ്ദേശിച്ചത്'
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

സിനിമയെക്കുറിച്ച് അഭിപ്രായം പറയാൻ സിനിമ എന്തെന്നു പഠിക്കണമെന്ന സംവിധായിക അഞ്ജലി മേനോന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇപ്പോൾ ഇതിൽ വിശദീകരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് അഞ്ജലി.  താൻ പ്രേക്ഷകരെക്കുറിച്ചല്ല പ്രൊഫഷണൽ സിനിമാ നിരൂപണകരെക്കുറിച്ചാണ് പറഞ്‍ഞത് എന്നാണ് വ്യക്തമാക്കിയത്. സിമയെക്കുറിച്ച് നല്ലതോ ചീത്തയോ ആയ അഭിപ്രായം പ്രകടിപ്പിക്കാൻ പ്രേക്ഷകർക്ക് അവകാശമുണ്ട്. പ്രഫഷനലായി സിനിമാ റിവ്യൂ എഴുതുന്നവർക്കു സിനിമയെക്കുറിച്ചു നല്ല ധാരണയുണ്ടെങ്കിൽ അത് നിരൂപണത്തെ സഹായിക്കുമെന്നാണ് ഉദ്ദേശിച്ചതെന്നും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ അഞ്ജലി മേനോൻ പറഞ്ഞു. 

‘‘ആ അഭിമുഖത്തിൽ ഞാൻ പറഞ്ഞത് ഫിലിം മേക്കിങ്ങിനെക്കുറിച്ചു നല്ല ധാരണയുണ്ടെങ്കിൽ അത് പ്രഫഷനലായി ചലച്ചിത്ര നിരൂപണത്തെ എത്രമാത്രം സഹായിക്കും എന്നാണ്. അതിനുള്ള മികച്ച ഉദാഹരണമാണ് വർഷങ്ങളായി പ്രഫഷനലായി സിനിമാ നിരൂപണമെഴുതുന്ന ഫിലിം ജേണലിസ്റ്റ് ഉദയ താര മാഡം എന്നും ഞാൻ പറഞ്ഞു. പ്രേക്ഷകർ തന്നെ വളരെ രസകരമായി വിശദമായ നിരൂപണങ്ങൾ എഴുതുന്ന സമയമാണിത്, അതിനാൽ പ്രഫഷനൽ സിനിമാ നിരൂപകർ അതിലും ഉയരത്തിൽ ലക്ഷ്യമിടണമെന്നാണ് ഞാൻ ഉദ്ദേശിച്ചത്. പ്രേക്ഷകരുടെ നല്ലതോ ചീത്തയോ ആയ അഭിപ്രായങ്ങളെയും അവലോകനങ്ങളെയും ഞാൻ എല്ലായ്‌പ്പോഴും മാനിക്കുന്നു. ഒരു സിനിമ കാണാനും അഭിപ്രായം പ്രകടിപ്പിക്കാനും പ്രേക്ഷകർക്ക് എല്ലാ അവകാശവും ഉണ്ടെന്നും പ്രേക്ഷകരിൽ നിന്നുള്ള അവലോകനങ്ങൾക്കായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ടെന്നും ഈ അഭിമുഖത്തിൽ ഞാൻ പറഞ്ഞിട്ടുണ്ട്. അഭിമുഖത്തിൽ ഞാൻ പരാമർശിച്ച കാര്യങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനാണ് ഞാൻ ഈ കുറിപ്പ് പങ്കുവയ്ക്കുന്നത് .’’- അഞ്ജലി മേനോൻ കുറിച്ചു. 

എന്നാൽ സംവിധായികയുടെ പോസ്റ്റിന് താഴെ വിമർശനവുമായി നിരവധി പേരാണ് എത്തുന്നത്. എത്ര വിശദീകരിച്ചാലും അം​ഗീകരിക്കാനാവില്ലെന്നും സാധാരണക്കാർ സിനിമയുടെ സാങ്കേതിക വശത്തെക്കുറിച്ച് ചർച്ച ചെയ്യരുത് എന്നല്ലേ ഉദ്ദേശിക്കുന്നതെന്നും ചിലർ ചോദിക്കുന്നു. കൂടാതെ പരാഹാസങ്ങൾ പോസ്റ്റിനു താഴെ നിറയുകയാണ്. നാളെ സിനിമ കാണാനുള്ളതാണെന്നും ഋഷികേശ് മുഖർജിയുടെ നമ്പർ അയച്ചുതരുമോ എന്നായിരുന്നു ഒരാളുടെ കമന്റ്. നാളെയാണ് അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന വണ്ടർ വുമൺ റിലീസ് ചെയ്യുന്നത്. സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com