'ഇവനൊരു ചുണക്കുട്ടൻ ആണല്ലോയെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്'; ഷൈനിനെ പ്രശംസിച്ച് ഭദ്രൻ

ഷൈൻ അവതരിപ്പിച്ച ഭാസിപ്പിള്ളയുടെ കഥാപാത്രം മാത്രമാണ് മനസിൽ നിന്നത് എന്നാണ് ഭദ്രൻ ഫേയ്സ്ബുക്കിൽ കുറിച്ചത്
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്
Updated on
1 min read

കുറുപ്പ് സിനിമയിലെ നടൻ ഷൈൻ ടോം ചാക്കോയുടെ പ്രകടനത്തെ പ്രശംസിച്ച് സംവിധായകൻ ഭദ്രൻ. ചിത്രം കണ്ടു കഴിഞ്ഞപ്പോൾ ഷൈൻ അവതരിപ്പിച്ച ഭാസിപ്പിള്ളയുടെ കഥാപാത്രം മാത്രമാണ് മനസിൽ നിന്നത് എന്നാണ് ഭദ്രൻ ഫേയ്സ്ബുക്കിൽ കുറിച്ചത്. ചലച്ചിത്ര അവാർഡ് കമ്മിറ്റിയിൽ ജൂറി ചെയർമാനായിരിക്കെ കണ്ട സിനിമകളിലെ ഷൈനിന്റെ പ്രകടനത്തെക്കുറിച്ചും അദ്ദേഹം വാചാലനായി.  ഷൈൻ ടോം ചാക്കോയുടെ വേഷങ്ങളിൽ ഒരു താളവും പ്രസരിപ്പും അനുഭവിച്ചെന്നാണ് ഭദ്രൻ കുറിച്ചത്. തൊട്ടുപിന്നാലെ ഭദ്രന്റെ വാക്കുകൾക്ക് നന്ദി പറഞ്ഞുകൊണ്ട് ഷൈനും രം​ഗത്തെത്തി. 

ഭദ്രന്റെ കുറിപ്പ് വായിക്കാം

മണ്ണിനോട് പൊരുതുന്ന മലയാളിയുടെ ചുണ്ടിൽ പുകയുന്ന മുറിബീഡിയ്ക്ക് ഒരു ലഹരിയുണ്ട്. ഷൈൻ ടോം ചാക്കോ ചുണ്ടിൽ ബീഡിയോ സിസറോ പുകയ്ക്കുമ്പോൾ ഇവനൊരു ചുണക്കുട്ടൻ ആണല്ലോയെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. 

ചലച്ചിത്ര അവാർഡ് കമ്മിറ്റിയിൽ ജൂറി ചെയർമാൻ ആയി ഇരിക്കെ, ഏറെ സിനിമകൾ കാണുകയുണ്ടായി. പലതിലും. താൻ പറയേണ്ട ഡയലോഗുകൾ കഥാപാത്രങ്ങൾക്ക് ഇണങ്ങുന്ന ശരീരഭാഷയ്ക്കും അതിനോട് ചേർന്ന് നിൽക്കേണ്ട ശബ്ദക്രമീകരണവും സൃഷ്ടിക്കപ്പെടുമ്പോഴാണ്, a genuine actor will form. ഇയാൾ ഇക്കാര്യത്തിൽ സമർത്ഥനാണ്. 

ഏറ്റവും ഒടുവിൽ കണ്ട കുറുപ്പിലെ ഭാസിപ്പിള്ള മാത്രമായിരുന്നു പടം കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ നിന്നത്. മോനേ കുട്ടാ, നൈസർഗികമായി കിട്ടിയതൊന്നും നമ്മളായി കളയാതെ സൂക്ഷിക്കുക. ചില മുഖങ്ങൾ കാഴ്ച്ചയിൽ സൗന്ദര്യമുള്ളതാവണമെന്നില്ല. പക്ഷേ, ആ മുഖം പല വേഷങ്ങൾക്കും ഒഴിച്ചു കൂടാൻ പറ്റാത്ത raw material ആണെന്ന് ഓർക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com