

നടൻ ആന്റണി വർഗീസ് പെപ്പെയ്ക്കെതിരെ സംവിധായകൻ ജൂഡ് ആന്റണി. പ്രൊഡ്യൂസറുടെ അടുത്തുനിന്ന് 10 ലക്ഷം രൂപ വാങ്ങിയശേഷം സിനിമ തുടങ്ങുന്നതിന് 18 ദിവസം മുമ്പ് താരം പിന്മാറിയെന്നാണ് ജൂഡിന്റെ ആരോപണം. കഞ്ചാവും ലഹരിയുമൊന്നുമല്ല വിഷയം, മനുഷ്യത്വം ആണെന്നും ജൂഡ് പറഞ്ഞു.
"ഷെയിൻ നിഗം, ഭാസി ഇവരുടെ പേരിലൊക്കെ വരുന്ന ഏറ്റവും വലിയ കുറ്റം കഞ്ചാവടിച്ചു, ലഹരിമരുന്നിന് അടിമയാണ് എന്നൊക്കെയാണ്. ഇതൊന്നുമില്ലാതെ പച്ചയ്ക്ക്, സാധാരണ മനുഷ്യനായിട്ട് പെപ്പെ എന്നുപറഞ്ഞൊരുത്തനുണ്ട്, ആന്റണി വർഗീസ്. അയാൾ ഭയങ്കര നല്ലവൻ എന്നാണ് എല്ലാവരും വിചാരിച്ചിരിക്കുന്നത്. എന്റെ പടം ചെയ്യാൻ വന്ന അരവിന്ദ് എന്ന പ്രൊഡ്യൂസറുടെ അടുത്തുനിന്ന് 10 ലക്ഷം രൂപ വാങ്ങി അവന്റെ പെങ്ങളുടെ കല്യാണം നടത്തി അതിനുശേഷം ആ സിനിമയിൽ നിന്ന് 18 ദിവസം മുൻപ് പിൻമാറിയ ഒരുത്തനാണ് അവൻ. കഞ്ചാവും ലഹരിയുമൊന്നുമല്ല വിഷയം, മനുഷ്യത്വം ആണ്", മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജൂഡ് ഇക്കാര്യം പറഞ്ഞത്.
അഡ്വാൻസ് വാങ്ങി സഹോദരിയുടെ കല്യാണം നടത്തിയ പെപ്പെ പിന്നീട് തിരക്കഥ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞാണ് പിന്മാറിയതെന്നാണ് അഭിമുഖത്തിൽ ജൂഡ് പറഞ്ഞത്. "ആന്റണി പെപ്പെ ഒരു സാധാരണക്കാരനാണ്, എന്റെ വീടിന്റെ അടുത്തുള്ള അങ്കമാലിയിലെ ഒരുത്തനാണ്. അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല. സിനിമ തുടങ്ങുന്നതിന് മുമ്പ് തിരക്കഥ ഇഷ്ടപെട്ടില്ലെന്നാണ് പറഞ്ഞത്. സ്‌ക്രിപ്റ്റ് മുഴുവൻ വായിച്ചപ്പോൾ സെക്കൻഡ് ഹാഫ് വർക്കായില്ലെന്ന് പറഞ്ഞു. എന്റെ കൈയിൽ അതിന്റെ വോയിസ് മെസേജുകൾ എല്ലാമുണ്ട്. ആ നിർമ്മാതാവ് എന്റെ അടുത്തുവന്ന് കരഞ്ഞിട്ടുണ്ട്. ഈ വൃത്തികേടൊക്കെ കാണിച്ചിട്ട് അവൻ വേറൊരു സിനിമ ചെയ്തു, ആരവം. അത് ഷൂട്ട് ചെയ്‌തെങ്കിലും ആ സിനിമ വേണ്ടെന്നുവച്ചു. ശാപമാണ്, കട്ട ശാപമാണ്", ജൂഡ് പറഞ്ഞു.
"എന്റെ പ്രൊഡ്യൂസർ മുടക്കിയ കാശ് അവൻ എത്രയോ കാലം കഴിഞ്ഞ് തിരിച്ചുതന്നു, ഇത്തരം യോഗ്യതയില്ലാത്ത ഒരുപാടുപേർ ഇൻഡസ്ട്രിയിൽ വന്നിട്ടുണ്ട്. ഈ പെപ്പെ എന്ന് പറഞ്ഞവൻ പെല്ലിശ്ശേരി ഇല്ലെങ്കിൽ അവനൊന്നും ജീവിക്കാനുള്ള വകുപ്പുപോലും കൊടുക്കണ്ട കാര്യമില്ല". എല്ലാവരും ഭാസിയുടെ ഷെയിൻ നിഗത്തിന്റെയും പേരിൽ കുറ്റം പറയുകയാണ്, പക്ഷെ യഥാർത്ഥ നായകൻ അവടെ ഒളിച്ചിരിക്കുകയാണ്. അവൻ ലോക ഉടായിപ്പാണ് എന്നാണ് അഭിമുഖത്തിൽ ജൂഡ് പറഞ്ഞത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates