സംവിധായകന്‍ കെ പി പിള്ള അന്തരിച്ചു

ശ്രീകുമാരന്‍ തമ്പിയുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ 'നഗരം സാഗരം' ആണ് കെ പി പിള്ള ആദ്യമായി സംവിധാനം ചെയ്ത സിനിമ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം : പ്രമുഖ സിനിമാ- നാടക സംവിധായകന്‍ കെ പി പിള്ള ( കെ പി പത്മനാഭ പിള്ള) അന്തരിച്ചു. 91 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏതാനും ദിവസമായി ആശുപത്രിയിലായിരുന്നു. 

1970 ല്‍ രാമു കാര്യാട്ടിന്റെ അഭയം എന്ന സിനിമയില്‍ സഹസംവിധായകനായി. 1971ല്‍ മധുവിന്റെ പ്രിയ എന്ന സിനിമയിലും തുടര്‍ന്ന് മയിലാടും കുന്ന്, ഇന്‍ക്വിലാബ് സിന്ദാബാദ്, പണി തീരാത്ത വീട് ആദ്യത്തെ കഥ തുടങ്ങിയ സിനിമകളില്‍ സഹസംവിധായകനായി. 

1974 ല്‍ ശ്രീകുമാരന്‍ തമ്പിയുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ 'നഗരം സാഗരം' ആണ് കെ പി പിള്ള ആദ്യമായി സംവിധാനം ചെയ്ത സിനിമ. നടി ശ്രീലത ആദ്യമായി നായികയാകുന്നതും ഈ സിനിമയിലാണ്. വൃന്ദാവനം (1975), അഷ്ടമുടിക്കായല്‍ (1977), കതിര്‍ മണ്ഡപം (1978), പാതിരാ സൂര്യന്‍ ( 1980), പ്രിയ സഖി രാധ ( 1981) എന്നിവയാണ് കെ പി പിള്ള സംവിധാനം ചെയ്ത മറ്റു സിനിമകള്‍. 

വര്‍ക്കല ചിലക്കൂര്‍ കുടവറത്ത് പരേതരായ പരമേശ്വരന്‍പിള്ളയുടേയും ദേവകി അമ്മയുടേയും മകനാണ് കെ പി പിള്ള. യൂണിവേഴ്‌സിറ്റി കോളജ് പഠനശേഷം 21 വര്‍ഷം ഇന്ത്യന്‍ വ്യോമസേനയില്‍ സേവനം അനുഷ്ഠിച്ചു. ഈ കാലയളവില്‍ കാണ്‍പൂര്‍, അംബാല, അലഹാബാദ്, തമിഴ്‌നാട്ടിലെ താംബരം എന്നിവിടങ്ങളില്‍ മലയാള നാടക സംവിധായകനായും നടനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com