റിയാലിറ്റി ഷോയിലൂടെ സംവിധായകൻ ലാൽ ജോസ് സോളമന്റെ തേനീച്ചകൾ എന്ന തന്റെ പുതിയ സിനിമയ്ക്കായി കണ്ടെത്തിയ നായികയാണ് ദർശന സുദർശൻ. മത്സരം വിജയിച്ചെങ്കിലും അരങ്ങേറ്റ ചിത്രത്തിനായി ദർശനയ്ക്ക് കാത്തിരിക്കേണ്ടിവന്നു. ഒടുവിൽ ദർശന ആദ്യമായി നായികയായ ചിത്രം റിലീസിന് തയ്യാറെടുക്കികയാണ്. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന തന്റെ നായികയ്ക്ക് ആശംസകൾ കുറിച്ചിരിക്കുകയാണ് ലാൽ ജോസ്.
ഇൻസ്റ്റഗ്രാമിൽ ദർശനയുടെ ചിത്രത്തിനൊപ്പമായിരുന്നു ലാൽ ജോസിന്റെ ആശംസ. "ഇന്ന് ഞങ്ങടെ സുജയുടെ സോറി ദർശനയുടെ പിറന്നാളാണ്. നാല് കൊല്ലം മുമ്പ് ഒരു റിയാലിറ്റിഷോയിൽ സ്വപ്നവിജയം നേടി നാടിന്റെ അഭിമാനമായ പെൺകുട്ടി. പലവിധ കാരണങ്ങളാൽ സിനിമയുടെ ചിത്രീകരണം വൈകിയപ്പോൾ അഭിനന്ദനങ്ങൾ ഒന്നാകെ പരിഹാസങ്ങളായി മാറി. എന്നിട്ടും ക്ഷമയോടെ അവൾ കാത്ത് നിന്നു. സോളമന്റെ തേനീച്ചകൾ സംഭവിക്കാനായി. കാത്തിരിപ്പിനും കഷ്ടപ്പാടിനും തേൻ മധുരമമുളള മറുപടിയാകട്ടെ ഈ പിറന്നാൾ വർഷവും ഇനിയങ്ങോട്ടുളള വർഷങ്ങളും. Happy Birthday Darshu", ലാൽ ജോസ് കുറിച്ചു.
ദർശന, വിൻസി അലോഷ്യസ്, ശംഭു, ആഡീസ് അക്കരെ എന്നിവരെ അണിനിരത്തിയാണ് ലാൽജോസ് ‘സോളമന്റെ തേനീച്ചകൾ’ ഒരുക്കിയിട്ടുള്ളത്. ഇവർക്കൊപ്പം പ്രധാന വേഷത്തിൽ ജോജു ജോർജും എത്തുന്നു. ലാൽ ജോസും സംഗീത സംവിധായകൻ വിദ്യാസാഗറും 10 വർഷത്തിനു ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates