'ഒരു മാസം മുൻപ് ചികിത്സയെക്കുറിച്ച് രജിനി സാർ പറഞ്ഞിരുന്നു, പ്രചരിക്കുന്ന വാർത്തകൾ സങ്കടകരം'; ലോകേഷ് കനകരാജ്

കൂലിയുടെ ഷൂട്ടിങ്ങിനേക്കാൾ പ്രധാനമാണ് രജിനി സാറിൻ്റെ ആരോഗ്യം.
Coolie
ലോകേഷ് കനകരാജ്, രജിനികാന്ത്എക്സ്
Updated on
1 min read

ലോകേഷ് കനകരാജ് - രജിനികാന്ത് ചിത്രം കൂലിയുടെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. കൂലിയുടെ ചിത്രീകരണം രജിനികാന്തിൻ്റെ ആരോഗ്യനിലയെ ബാധിച്ചുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോൾ ഇത്തരം വാർത്തകളെ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്.

ഒരു മാസം മുൻപ് തന്നെ ചികിത്സയെക്കുറിച്ച് സൂപ്പർ സ്റ്റാർ തങ്ങളെ അറിയിച്ചിരുന്നുവെന്ന് ‌ലോകേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി. "രജിനി സാർ സുഖം പ്രാപിച്ചു വരുന്നു. ഞാൻ അദ്ദേഹത്തെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. ഒരു കാര്യം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ചികിത്സയെക്കുറിച്ച് 40 ദിവസം മുൻപ് തന്നെ അദ്ദേഹം ഞങ്ങളെ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തെറ്റായ വാർത്തകൾ സങ്കടകരമാണ്.

ആത്യന്തികമായി, കൂലിയുടെ ഷൂട്ടിങ്ങിനേക്കാൾ പ്രധാനമാണ് രജിനി സാറിൻ്റെ ആരോഗ്യം. സെറ്റിൽ അദ്ദേഹത്തിന് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടെങ്കിൽ, ഞങ്ങൾ ഷൂട്ടിങ് നിർത്തി യൂണിറ്റ് മുഴുവൻ ആശുപത്രിയിൽ അദ്ദേഹത്തിന്റെ അരികിലുണ്ടാവുകയും ചെയ്യുമായിരുന്നു. യൂട്യൂബർമാർ ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് കണ്ടപ്പോൾ നിരാശ തോന്നി"- ലോകേഷ് പറഞ്ഞു.

ഹൃദയത്തിലെ രക്തക്കുഴലുകള്‍ക്ക് വീക്കം കണ്ടെത്തിയതിനെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസമാണ് രജിനികാന്ത് ചികിത്സയ്ക്ക് വിധേയനായത്. ഒക്ടോബർ മൂന്നിന് ആശുപത്രിയിൽ നിന്ന് താരം ഡിസ്ചാർജ് ആവുകയും ചെയ്തു. ടി ജെ ജ്ഞാനവേലിൻ്റെ വേട്ടയ്യൻ ആണ് രജിനിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. പത്തിനാണ് ചിത്രം തിയറ്ററുകളിലെത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com