'പ്രദീപും മമിതയും രജനികാന്തും ശ്രീദേവിയും പോലെ'; ഒരു മയത്തിലൊക്കെ തള്ളൂവെന്ന് സംവിധായകനോട് സോഷ്യല്‍ മീഡിയ

പ്രേമലുവല്ല, മമിതയെ കാസ്റ്റ് ചെയ്യുന്നത് ആ സിനിമ കണ്ടതോടെയെന്ന് സംവിധായകന്‍
Dude
Dudeവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

പ്രേമലൂവിലൂടെയാണ് കേരളത്തിന് പുറത്തും മമിത ബൈജു താരമാകുന്നത്. പിന്നാലെ താരത്തെ തേടി തമിഴില്‍ നിന്നും വലിയ സിനിമകളുടെ ഓഫറുകളെത്തി. മമിതയുടെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഡൂഡ്. പ്രദീപ് രംഗനാഥന്‍ നായകനായ സിനിമയുടെ സംവിധാനം നവാഗതനായ കീര്‍ത്തീശ്വരനാണ്. ദീപാവലിയ്ക്ക് സിനിമ സ്‌ക്രീനുകളിലേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്.

Dude
പുരുഷന്മാര്‍ക്കായി ഉണ്ടാക്കിയ സിസ്റ്റമാണ് വിവാഹം; ആ രേഖയില്‍ ഒപ്പിട്ടതില്‍ ഇന്നും കുറ്റബോധമുണ്ട്; കല്യാണം ട്രാപ്പ് ആണെന്ന് റിമ കല്ലിങ്കല്‍

താന്‍ രജനികാന്തിനെ മനസില്‍ കണ്ടെഴുതിയ ചിത്രമാണ് ഡൂഡ് എന്നാണ് കീര്‍ത്തീശ്വരന്‍ പറയുന്നത്. 30 വയസുള്ളപ്പോള്‍ രജനികാന്ത് എങ്ങനെയായിരിക്കും ഈ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടാവുക എന്ന ചിന്തയോടെയാണ് താന്‍ സിനിമയുടെ തിരക്കഥയെഴുതിയെന്ന് അദ്ദേഹം പറയുന്നു. പ്രദീപ് തന്റെ കഥാപാത്രത്തിന് അനുയോജ്യനാണെന്നും കീര്‍ത്തീശ്വരന്‍ പറയുന്നു.

Dude
'ബോക്‌സ് ഓഫീസിന് പുതിയ റാണി'; 'തുടരും' വീണു, കേരളത്തില്‍ നിന്നും ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടി 'ലോക'

അതേസമയം ചിത്രത്തിലേക്ക് മമിതയെ കൊണ്ടു വരുന്നത് പ്രേമലുവിന് ശേഷമല്ലെന്നാണ് അദ്ദേഹം പറയുന്നത്. പ്രേമലു പുറത്തിറങ്ങും മുമ്പ് തന്നെ മമിതയെ ചിത്രത്തിലേക്ക് എത്തിച്ചിരുന്നു. സൂപ്പര്‍ ശരണ്യയിലെ പ്രകടനം കണ്ടാണ് മമിതയെ തെരഞ്ഞെടുക്കുന്നതെന്നാണ് പ്രദീപ് പറയുന്നത്. സൂപ്പര്‍ ശരണ്യയിലെ മമിതയുടെ കഥാപാത്രം ഏറെ ചര്‍ച്ചയായിരുന്നു.

''സൂപ്പര്‍ ശരണ്യ കണ്ടാണ് അവരെ കാസ്റ്റ് ചെയ്യുന്നത്. മമിത വന്നതോടെ, രജനികാന്തും ശ്രീദേവിയുമായിരുന്നുവെങ്കില്‍ എങ്ങനെ ആകുമായിരുന്നുവോ അതുപോലെ തന്നെയായി സിനിമ'' എന്നാണ് സംവിധായകന്‍ പറയുന്നത്. ഡൂഡ് പ്രണയകഥ മാത്രമല്ലെന്നും മാസ് എലമെന്റുമുള്ള സിനിമയാണെന്നും അദ്ദേഹം പറയുന്നു. സായ് അഭ്യങ്കര്‍ സംഗീതം ഒരുക്കുന്ന സിനിമയില്‍ ശരത്കുമാര്‍, രോഹിണി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

അതേസമയം പ്രദീപിനേയും മമിതയേയും രജനിയോടും ശ്രീദേവിയോടും താരതമ്യം ചെയ്തതിന് സംവിധായകനെ സോഷ്യല്‍ മീഡിയ ട്രോളുകയും ചെയ്യുന്നുണ്ട്. സംവിധായകന്‍ ഒരു പൊടിയ്ക്ക് അടങ്ങണം, തള്ളുമ്പോള്‍ ലേശം മയത്തില്‍ തള്ളാം, സ്വന്തം സിനിമയെ പ്രൊമോട്ട് ചെയ്യാന്‍ ഇങ്ങനൊന്നും പറയേണ്ടതില്ല, രജനിയും ശ്രീദേവിയും ഇതിഹാസങ്ങളാണ്, പ്രദീപും മമിതയും തുടക്കക്കാര്‍ മാത്രമാണ്. ഇത്ര വലിയ താരതമ്യങ്ങളിലേക്ക് പോകുന്നത് അവര്‍ക്ക് തന്നെയാണ് ദോഷം ചെയ്യുകയെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

Summary

Director of Dude says Pradeep Ranganathan and Mamitha Baiju are like Rajinikanth and Sridevi. Says Mamitha got casted even before Premalu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com