'നല്ല സമയം', അഞ്ച് പുതുമുഖ നായികമാരെ പരിചയപ്പെടുത്തി ഒമർ ലുലു; ഫസ്റ്റ് ലുക്ക്  

നായകൻ ഇർഷാദും നടൻ വിജീഷും ഒപ്പം അഞ്ച് പുതുമുഖ നായികമാരുമാണ് പോസ്റ്ററിൽ
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on
1 min read

മർ ലുലു സംവിധാനം ചെയ്യുന്ന 'നല്ല സമയം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നായകൻ ഇർഷാദും നടൻ വിജീഷും (നൂലുണ്ട) ഒപ്പം അഞ്ച് പുതുമുഖ നായികമാരുമാണ് പോസ്റ്ററിൽ. 

നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവൈബത്തുൽ ആസ്ലമിയ്യ എന്നിവരാണ് ചിത്രത്തിലെ നായികമാർ. ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. നവംബർ റിലീസ് ആയെത്തുന്ന ചിത്രം നിർമിച്ചിരിക്കുന്നത് നവാഗതനായ കലന്തൂർ ആണ്. 

ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാറ് ലൗവ്, ധമാക്ക, പവർസ്റ്റാർ എന്നീ സിനിമകൾക്കു ശേഷം ഒമർ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് നല്ല സമയം. ഒമർ ലുലുവും നവാഗതയായ ചിത്രയും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സിനു സിദ്ധാർഥ് ആണ് കാമറ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
Ramayana
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com