'ദൈവം വിശ്വാസികളെക്കാൾ കൂടുതൽ നിരീശ്വരവാദികളെ സ്നേഹിക്കുന്നു, ഹൊറർ സിനിമ ചെയ്യാൻ പ്രേതങ്ങളാകണോ?'; ആർജിവി

രാജമൗലി ഒരു നിരീശ്വരവാദി ആയതുകൊണ്ട് ദൈവത്തിന് ഒരു കുറവും സംഭവിക്കുന്നില്ല.
Ram Gopal Varma, SS Rajamouli
Ram Gopal Varma, SS Rajamouliഫെയ്സ്ബുക്ക്
Updated on
1 min read

എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വാരാണസി. ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ രാജമൗലി താനൊരു നിരീശ്വരവാദിയാണെന്ന് പറഞ്ഞത് വലിയ ചർച്ചയായി മാറിയിരുന്നു. അവിശ്വാസിയായ രാജമൗലി ദൈവങ്ങളെ വിൽപ്പനച്ചരക്കാക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനം.

ഇപ്പോഴിതാ വിഷയത്തിൽ രാജമൗലിയെ അനുകൂലിച്ച് എത്തിയിരിക്കുകയാണ് രാം ​ഗോപാൽ വർമ. രാജമൗലി നിരീശ്വരവാദി ആയതുകൊണ്ട് ദൈവത്തിന് ഒരു കുഴപ്പവും ഇല്ലെന്നും അസൂയ കൊണ്ടാണ് ചിലർ ഇത്തരം വിവാദമാണ് ഉണ്ടാകുന്നതെന്നും രാം ഗോപാൽ വർമ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് രാം ഗോപാൽ വർമ പ്രതികരിച്ചത്.

രാം ​ഗോപാൽ വർമയുടെ കുറിപ്പ്

'വിശ്വാസികൾ എന്ന് വിളിക്കപ്പെടുന്നവർ എല്ലാ വിഷവും തുപ്പുന്ന സാഹചര്യത്തിൽ, രാജമൗലി ഇന്ത്യയിൽ നിരീശ്വരവാദിയാകുന്നത് ഒരു കുറ്റമല്ലെന്ന് അവർ അറിയണം. ഭരണഘടനയുടെ ആർട്ടിക്കിൾ 25 അവകാശത്തെ സംരക്ഷിക്കുന്നു, അതിനാൽ വിഷം തുപ്പുന്നവർ വിശ്വസിക്കുന്നതു പോലെ താൻ വിശ്വസിക്കുന്നില്ലെന്ന് പറയാൻ അദ്ദേഹത്തിന് എല്ലാ അവകാശവുമുണ്ട്.

ദൈവത്തില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ പിന്നെന്തിന് പുരാണ സിനിമകള്‍ എടുക്കണം? എന്ന മണ്ടൻ ചോദ്യത്തിലേക്ക് വന്നാൽ യുക്തി അനുസരിച്ച്, ഗ്യാങ്സ്റ്റര്‍ സിനിമകളോ ഹൊറര്‍ സിനിമകളോ ചെയ്യുന്നവര്‍ ഗുണ്ടകളോ പ്രേതങ്ങളോ ആകണമല്ലോ. അദ്ദേഹം ദൈവത്തിൽ വിശ്വസിക്കാതിരുന്നിട്ടും, ദൈവം രാജമൗലിക്ക് മിക്ക വിശ്വാസികൾക്കും അവരുടെ നൂറ് ജന്മങ്ങളിൽ പോലും കാണാൻ കഴിയാത്തതിലും നൂറിരട്ടി വിജയവും സമ്പത്തും ആരാധകവൃന്ദത്തെയും നൽകി. അപ്പോൾ ഒന്നുകിൽ...

1. ദൈവം വിശ്വാസികളെക്കാൾ കൂടുതൽ നിരീശ്വരവാദികളെ സ്നേഹിക്കുന്നു.

2. ദൈവം ഇതൊന്നും ശ്രദ്ധിക്കുന്നില്ല.

3. അല്ലെങ്കിൽ… ആര് വിശ്വസിക്കുന്നു, ആര് വിശ്വസിക്കുന്നില്ല എന്നൊക്കെ ഒരു നോട്ട്പാഡുമെടുത്ത് കുറിച്ചിടാൻ ദൈവം അവിടെയെങ്ങുമില്ലായിരിക്കാം?

അപ്പോൾ, ദൈവത്തിന് അദ്ദേഹത്തെക്കൊണ്ട് ഒരു പ്രശ്നവുമില്ലെങ്കിൽ, പിന്നെന്തിന് സ്വയം പ്രഖ്യാപിത ദൈവത്തിന്റെ ആളുകൾക്ക് രക്തസമ്മർദ്ദവും അൾസറും ഉണ്ടാകുന്നു ? ദൈവത്തിൽ വിശ്വസിക്കാതെ തന്നെ അദ്ദേഹം വിജയിച്ചു. സത്യം എന്തെന്നാൽ, രാജമൗലി ഒരു നിരീശ്വരവാദി ആയതുകൊണ്ട് ദൈവത്തിന് ഒരു കുറവും സംഭവിക്കുന്നില്ല.

Ram Gopal Varma, SS Rajamouli
ഇനി മതി മറന്ന് ചിരിക്കാം; ഷറഫുദ്ദീന്റെ 'പെറ്റ് ഡിറ്റക്ടീവ്' ഒടിടിയിലേക്ക്, എവിടെ കാണാം

ആരെങ്കിലും ഒരാൾ വിശ്വസിക്കാതായാൽ തങ്ങളുടെ വിശ്വാസം തകർന്നടിയുമെന്ന് കരുതുന്നവരുടെ മാത്രം അരക്ഷിതാവസ്ഥയാണ് അത് വർധിപ്പിക്കുന്നത്. അതുകൊണ്ട് ശാന്തരാവുക. ദൈവത്തിന് കുഴപ്പമൊന്നുമില്ല. രാജമൗലിക്കും കുഴപ്പമൊന്നുമില്ല. ഇവർ രണ്ടു പേരെയും മനസ്സിലാക്കാൻ കഴിയാത്തവർ മാത്രമാണ് ഇവിടെ കഷ്ടപ്പെടുന്നത്.

Ram Gopal Varma, SS Rajamouli
ഇളയരാജയുടെ പേര്, ചിത്രങ്ങള്‍, ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിക്കരുത്; വിലക്കി ഹൈക്കോടതി

അതിനാൽ ദൈവം രാജമൗലിയുടെ നിറഞ്ഞുകവിഞ്ഞ ബാങ്ക് ബാലൻസിലേക്ക് ‘വാരണാസി’യിലൂടെ ഇനിയും വലിയൊരു തുക കൂടി ചേർക്കുമ്പോൾ, ഈ പരാജിതർക്ക് അസൂയയോടെ നെഞ്ചത്തടിച്ച് കരയാം. ചുരുക്കത്തിൽ, ഇത് ദൈവവിശ്വാസത്തിന്റെ മുഖംമൂടി അണിഞ്ഞ പച്ചയായ അസൂയയാണ്."

Summary

Cinema News: Director Ram Gopal Varma on Varanasi controversy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com