S. S. Rajamouli and Eega
എസ്.എസ് രാജമൗലി,ഈഗ പോസ്റ്റര്‍ഫേയ്സ്ബുക്ക്

'ബാഹുബലിയോ മഗധീരയോ എന്റെ ബെസ്റ്റ് ഫിലിമല്ല'; ഇഷ്ട സിനിമ വെളിപ്പെടുത്തി രാജമൗലി

മറ്റ് സിനിമകളെക്കാള്‍ കുറച്ച് ഇഷ്ടക്കൂടുതല്‍ ആ സിനിമയോട് തോന്നാറുണ്ട്.
Published on

ഇന്ത്യയിലെ മികച്ച സംവിധായകരിൽ ഒരാളാണ് എസ്.എസ് രാജമൗലി. ഈ​ഗ, ബാഹുബലി, ആർ ആർ ആർ, മ​ഗധീര തുടങ്ങി നിരവധി ഹിറ്റ് പടങ്ങൾ അദ്ദഹം സിനിമാ ആരാധകർക്ക് നൽകിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ഇഷ്ട സിനിമ ഏതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ. കഴിഞ്ഞ ദിവസം ജൂനിയർ എന്ന സിനിമയുടെ പ്രീ റീലീസ് ഇവെന്റിലാണ് പ്രതികരണം.

S. S. Rajamouli and Eega
തെലുഗു നടന്‍ ഫിഷ് വെങ്കട്ട് അന്തരിച്ചു

‘ബാഹുബലിയും മഗധീരയും ചെയ്തിട്ടുണ്ടെങ്കിലും എന്റെ ബെസ്റ്റ് ഫിലിം എന്ന് ഞാന്‍ കരുതുന്നത് ഈഗയാണ്. എനിക്ക് വല്ലാത്തൊരു അട്രാക്ഷന്‍ ആ സിനിമയോടുണ്ട്. മറ്റ് സിനിമകളെക്കാള്‍ കുറച്ച് ഇഷ്ടക്കൂടുതല്‍ ആ സിനിമയോട് തോന്നാറുണ്ട്. പലര്‍ക്കും എന്റെ മറ്റ് സിനിമകളാകും ഇഷ്ടം. എനിക്ക് ഈഗയാണ്,’ രാജമൗലി പറഞ്ഞു.

നാനി, കിച്ച സുദീപ്, സാമന്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2012ൽ രാജമൗലി ഒരുക്കിയ ചിത്രമാണ് ഈഗ. തമിഴിലും മലയാളത്തിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു. ഈച്ചയായി പുനര്‍ജനിച്ച നായകന്‍ വില്ലനോട് പ്രതികാരം ചെയ്യുന്ന കഥയാണ് ചിത്രം പറഞ്ഞത്. ബോക്‌സ് ഓഫീസില്‍ വന്‍ വിജയം ചിത്രം സ്വന്തമാക്കിയിരുന്നു.

Summary

Director S. S. Rajamouli revealed his favorite movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com