സംവിധായകൻ ശങ്കറിന്റെ മകൾ വിവാഹിതയായി, വരൻ ക്രിക്കറ്റ് താരം ;ചിത്രങ്ങൾ

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അടക്കമുള്ള നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു
ഐശ്വര്യയും രോഹിത്തും വിവാഹവേളയിൽ, ശങ്കറിന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ എം കെ സ്റ്റാലിൻ/ ട്വിറ്റർ
ഐശ്വര്യയും രോഹിത്തും വിവാഹവേളയിൽ, ശങ്കറിന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ എം കെ സ്റ്റാലിൻ/ ട്വിറ്റർ
Updated on
1 min read

സൂപ്പർഹിറ്റ് തമിഴ് സംവിധായകൻ ശങ്കറിന്റെ മകൾ ഐശ്വര്യ വിവാഹിതയായി. തമിഴ്‌നാട് ക്രിക്കറ്റർ രോഹിത് ദാമോദരനാണ് വരൻ. ഞായറാഴ്ച ചെന്നൈയിൽ വച്ചാണ് ചടങ്ങുകള്‍ നടന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അടക്കമുള്ള നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു. 

ശങ്കറിന്റെ മൂത്തമകളാണ് ഡോക്ടറായ ഐശ്വര്യ. തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന മധുരൈ പാന്തേഴ്‌സ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ് രോഹിത്. അദ്ദേഹത്തിന്റെ അച്ഛനും വ്യവസായിയുമായ ദാമോദരനാണ് ടീമിന്റെ ഉടമ. 

മഹാബലിപുരത്തെ റിസോർട്ടിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം പ്രമുഖർക്കും വിവാഹത്തിലേക്ക് ക്ഷണമുണ്ടായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരുന്നു ചടങ്ങുകള്‍. സംസ്ഥാനത്ത് വിവാഹത്തിന് അമ്പത് പേര്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. 

ശങ്കറിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. കമൽഹാസനെ നായകനാക്കിയുള്ള ഇന്ത്യൻ പ്രതിസന്ധിയിൽ നിൽക്കുകയാണ്. അതിനിടെ സൂപ്പർഹിറ്റ് ചിത്രം അന്യന്റെ ഹിന്ദി റീമേക്ക് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. രൺവീർ സിങ് നായകനായി എത്തുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ശങ്കർ ഇപ്പോൾ മകളുടെ വിവാഹം കഴിഞ്ഞ സാഹചര്യത്തിൽ തൊട്ടടുത്ത ദിവസങ്ങളിൽ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dridam
Santhy Balachandran, Murali Gopy
Murali Gopy, Indrans
Hansika Krishna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com