ശ്രീതേജിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് പുഷ്പ 2 സംവിധായകന്‍; കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം

ആശുപത്രിയില്‍ എത്തിയാണ് സുകുമാര്‍ കുട്ടിയുടെ കുടുംബത്തെ കണ്ടത്
sukumar
അല്ലു അർജുനൊപ്പം സുകുമാർ ഫെയ്സ്ബുക്ക്
Updated on
1 min read

പുഷ്പ 2 പ്രീമിയറിനിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഒന്‍പതുകാരന്‍ ശ്രീതേജിനെ സന്ദര്‍ശിച്ച് ചിത്രത്തിന്റെ സംവിധായകന്‍ സുകുമാര്‍. ആശുപത്രിയില്‍ എത്തിയാണ് സുകുമാര്‍ കുട്ടിയുടെ കുടുംബത്തെ കണ്ടത്. ശ്രീതേജിന്റെ അച്ഛനുമായി സംസാരിക്കുകയും കുട്ടിയുടെ ആരോഗ്യനിലയേക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.

നേരത്തെ കുട്ടിയുടെ കുടുംബത്തിന് സുകുമാറും ഭാര്യയും ചേര്‍ന്ന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കിയിരുന്നു. സന്ധ്യ തിയറ്ററില്‍ വച്ച് പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടി നിലവില്‍ സെക്കന്തരാബാദിലെ കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് ശ്രീതേജ്. കുട്ടിയുടെ നില മാറ്റമില്ലാതെ തുടരുകയാണ്. അപകടത്തില്‍ കുട്ടിയുടെ അമ്മയും മരിച്ചിരുന്നു.

ഇന്നലെ അല്ലു അര്‍ജുന്റെ അച്ഛനും നിര്‍മാതാവുമായ അല്ലു അരവിന്ദ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പൊലീസില്‍ നിന്നും എല്ലാ അനുമതികളും നേടിയ ശേഷമാണ് ബുധനാഴ്ച അല്ലു അരവിന്ദ് ഹൈദരാബാദിലെ ആശുപത്രിയിലെത്തി കുട്ടിയെ സന്ദര്‍ശിച്ചത്. നിയമപരമായി നിയന്ത്രണങ്ങള്‍ ഉള്ളതു കാരണം അല്ലു അര്‍ജുന് ഇപ്പോള്‍ ശ്രീതേജിനെയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ കഴിയില്ലെന്നും, ശ്രീതേജ് വേഗം സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്ലു അരവിന്ദ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

foreign delegate's 3 lakh rupees went missing after attending the BRICS summit Delhi police swiftly identified the car
investment
post office scheme
rbi, tata sons
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com