പിന്നാക്കക്കാർക്ക് അവസരം, സൗജന്യ ചലച്ചിത്ര പരിശീലനം നൽകാൻ വെട്രിമാരൻ 

100% സബ്‌സിഡിക്കൊപ്പം ആഹാരവും താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ലച്ചിത്ര പരിശീലന കേന്ദ്രം ആരംഭിച്ച് സംവിധായകൻ വെട്രിമാരൻ. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് കൾച്ചർ (IIFC -International Institute of Film and Culture ) എന്ന പേരിലാണ് സ്ഥാപനം. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന യോഗ്യരായ യുവതീ-യുവാക്കൾക്ക്  സൗജന്യമായി പരിശീലനം നൽകാൻ ലക്ഷ്യമിട്ടാണ് സ്ഥാപനം ആരംഭിച്ചിരിക്കുന്നത്. 

21-നും 25-നും മധ്യേ പ്രായമുള്ള മാധ്യമവുമായി ബന്ധമില്ലാത്ത (Non Media) വിഷയത്തിൽ ബിരുദമുള്ളവർക്കാണ് പ്രവേശനയോഗ്യത.  ഓരോ വിദ്യാർത്ഥിക്കും 100% സബ്‌സിഡിക്കൊപ്പം ആഹാരവും താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള തമിഴ് സംസാരിക്കുന്നവർക്കാണ് പ്രവേശനം നേടാനാകുക. ഒരു ജില്ലയിൽ നിന്ന് ഒരാൾ എന്ന നിലയിലാണ് അവസരം ലഭിക്കുക.

അഞ്ചു ഘട്ടങ്ങളായിട്ടുള്ള യോഗ്യതാ പരീക്ഷയിലൂടെയാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുക. http://www.iifcinstitute.com/ എന്ന വെബ് സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com