"ഇന്നേവരെ കാണാത്ത കായംകുളം കൊച്ചുണ്ണിയുടെ മറ്റൊരു മുഖം"; ചെമ്പൻ വിനോദ് 'പത്തൊമ്പതാം നൂറ്റാണ്ടി'ൽ 

സിജു വിത്സനാണ് ചിത്രത്തിൽ നായകൻ
വിനയൻ ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രം
വിനയൻ ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രം
Updated on
1 min read

വിനയൻ ഒരുക്കുന്ന പത്തൊമ്പതാം നൂറ്റാണ്ടിൽ കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ് എത്തുന്നു. മലയാളികൾ ഇന്നേവരെ കാണാത്ത കായംകുളം കൊച്ചുണ്ണിയുടെ മറ്റൊരു മുഖം അതിമനോഹരമായി ചെയ്തിട്ടുണ്ടെന്നാണ് ചെമ്പൻ വിനോദിനെക്കുറിച്ച് വിനയൻ പറയുന്നത്. സിജു വിത്സനാണ് ചിത്രത്തിൽ നായകൻ.

"19-ാം നൂറ്റാണ്ടിൻെറ സെറ്റിൽ നായകൻ സിജു വിൽസനോടും..,ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ കായംകുളം കൊച്ചുണ്ണിയെ അവതരിപ്പിക്കാൻ എത്തിയ ചെമ്പൻ വിനോദിനോടും ഒപ്പം...മലയാളികൾ ഇന്നേവരെ കാണാത്ത കായംകുളം കൊച്ചുണ്ണിയുടെ മറ്റൊരു മുഖം ചെമ്പൻ അതിമനോഹരമായി ചെയ്തിട്ടുണ്ട്" മൂവരും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് വിനയൻ കുറിച്ചു.

ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് സിജു വിത്സൻ അവതരിപ്പിക്കുന്നത്. പുതുമുഖം നടി കയാദു ലോഹറാണ് നായിക. അനൂപ് മേനോൻ, സുധീർ കരമന, സുരേഷ് കൃഷ്ണ തുടങ്ങിയരാണ് മറ്റ് അഭിനേതാക്കൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Prithviraj, Odiyan
Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
Ranjini Haridas
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com