'നേമം പുഷ്പരാജിന്റെയും, ജെന്‍സി ഗ്രിഗറിയുടെയുംവെളിപ്പെടുത്തലുകള്‍ കളവാണന്ന് രഞ്ജിത്ത് പറയുമോ?; മാനനഷ്ടക്കേസ് കൊടുക്കുമോ?'

മുഖ്യമന്ത്രിക്ക് വ്യക്തമായ തെളിവുകളോടെ ഞാന്‍ കൊടുത്ത പരാതിയില്‍ ഒരു മറുപടി വരുമെന്ന് ഇപ്പഴും ഞാന്‍ പ്രതീക്ഷിച്ചിരിക്കുന്നു
വിനയൻ
വിനയൻ
Updated on
2 min read

കൊച്ചി: മന്ത്രിയും കോടതിയും ഒക്കെ പറയുന്നതിന്റെ അടിസ്ഥാനത്തില്‍ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറി ചെയര്‍മാന്‍ ഇടപെട്ടന്ന ജൂറി അംഗങ്ങളുടെ വെളിപ്പെടുത്തലുകള്‍ കളവാണന്ന് രഞ്ജിത്ത് പറയുമോയെന്ന് സംവിധായകന്‍ വിനയന്‍. അവാര്‍ഡ് ജൂറിയെ സ്വാധീനിച്ചിട്ടില്ല, തെരഞ്ഞെടുത്ത സിനിമയേ ചവറുപടമെന്നു പറഞ്ഞിട്ടില്ല, ജൂറിയുടെ കൂടെ ഇരുന്ന് സിനിമ കണ്ടിട്ടില്ല, പത്തൊന്‍തപതാം നുറ്റാണ്ടിന്റെ ആര്‍ട്ട് ഡയറക്ഷനേപ്പറ്റി പുഷ്പരാജുമായി തര്‍ക്കമുണ്ടായിട്ടില്ല, ഇതെല്ലാം അവര്‍ കള്ളം പറയുകയായിരുന്നെന്ന് ആര്‍ജ്ജവത്തോടു കുടി രഞ്ജിത് പറയണമെന്നും വിനയന്‍ പറഞ്ഞു.

താങ്കള്‍ ഇരിക്കുന്നിടത്തോളം കാലം വരുന്ന അവാഡുകളിലും അര്‍ഹതയുള്ളവര്‍ക്ക് അതു കിട്ടില്ല എന്നു പറഞ്ഞ ജൂറി മെമ്പര്‍ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമോയെന്നും വിനയന്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

വിനയന്റെ കുറിപ്പ്

ആ കേസ് ഞാന്‍ കൊടുത്തതല്ല...
    
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സ്റ്റേ ചെയ്യണമെന്നു ആവശ്യപ്പെട്ടു കൊണ്ട് കൊടുത്ത ഹര്‍ജി ഹൈക്കോടതി തള്ളി എന്ന വാര്‍ത്ത ചാനലുകളില്‍ വന്നതോടെ എന്നോട് നിരവധി പേര്‍ ഫോണ്‍ ചെയ്ത് കേസിന്റെ വിവരങ്ങള്‍ ചോദിക്കുന്നുണ്ട്.. സത്യത്തില്‍ ചലച്ചിത്ര അവാര്‍ഡിനെപ്പറ്റി ഒരു കേസുമായി ഞാന്‍ കോടതിയില്‍ പോയിട്ടില്ല..ബഹുമാന്യനായ മുഖ്യമന്ത്രിക്ക് വ്യക്തമായ തെളിവുകളോടെ ഞാന്‍ കൊടുത്ത പരാതിയില്‍ ഒരു മറുപടി വരുമെന്ന് ഇപ്പഴും ഞാന്‍ പ്രതീക്ഷിച്ചിരിക്കുന്നു. അതു കൊണ്ടു തന്നെ കേസിനെപ്പറ്റി ചിന്തിച്ചിട്ടില്ല.

ചില ആരോപണങ്ങള്‍ ചിലര്‍ക്കെതിരെ വരുമ്പോള്‍ ദുര്‍ബലമായ ഹര്‍ജികള്‍ ഫയല്‍ ചെയ്ത് യഥാര്‍ത്ഥ തെളിവുകളന്നും ഹാജരാക്കതെ കോടതിയെക്കൊണ്ട് കെസ് തള്ളിച്ച് ഞങ്ങള്‍ ജയിച്ചേ... എന്ന് ആരോപണ വിധേയര്‍ കൊട്ടി ഘോഷിക്കുന്ന അവസ്ഥ കേരളത്തില്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്.. അതുപോലെയാണ് ഈ കേസ് എന്നു ഞാന്‍ പറയുന്നില്ല.. പക്ഷേ സംസ്ഥാന ഗവണ്മെന്റ് നിയമിച്ച അവാര്‍ഡ് ജൂറികളില്‍ രണ്ടുപേര്‍ വളരെ വ്യക്തമായി അക്കാദമി ചെയര്‍മാന്‍ ശ്രി രഞ്ജിത്ത് അവാര്‍ഡ് നിര്‍ണ്ണയത്തില്‍ ഇടപെട്ടു എന്നു പറയുന്ന അവരുടെ ശബ്ദ സന്ദേശങ്ങള്‍ തന്നെ മാധ്യമങ്ങളിലും പൊതുസമൂഹത്തിലും നിറഞ്ഞു നില്‍ക്കുകയും അതിനെപ്പറ്റി കേരളത്തില്‍ ചര്‍ച്ച നടക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അക്കാര്യത്തില്‍ തെളിവില്ല എന്നു കോടതി പറയാന്‍ എന്താണു കാര്യമെന്നു മനസ്സിലാകുന്നില്ല..
    
ചില അധികാര ദുര്‍വിനിയോഗത്തിനെതിരെയും അനീതിക്കെതിരെയും പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പോലും  ഹൈക്കോടതി സ്വമേധയാ കേസെടുക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്, അവിടെയാണ് സര്‍ക്കാര്‍ നിയോഗിച്ചവര്‍തന്നെ അക്കാദമി ചെയര്‍മാനെതിരെ ഇത്ര ശക്തമായ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടും.. ചെയമാന്‍ ഇടപെട്ടതായി തെളിവില്ലന്നു മന്ത്രിയും കോടതിയും ഒക്കെ പറയുന്നത്..  
     
അതൊക്കെ അവിടെ നില്‍ക്കട്ടെ ഞാന്‍ എന്റെ സുഹൃത്ത് രഞ്ജിത്തിനോടു ചോദിക്കുന്നു... മന്ത്രിയും കോടതിയും ഒക്കെ പറയുന്നതിന്റെ അടിസ്ഥാനത്തില്‍ ഇനിയെങ്കിലും ജൂറി അംഗം നേമം പഷ്പരാജിന്റെയും, ജെന്‍സി ഗ്രിഗറിയുടെയുംവെളിപ്പെടുത്തലുകള്‍ കളവാണന്ന് താങ്കള്‍ പറയുമോ? ഞാന്‍ ഒന്നിലും ഇടപെട്ടിട്ടില്ല, ജൂറിയെ സ്വാധീനിച്ചിട്ടില്ല,  അവാര്‍ഡിനു വന്ന സിനിമയേ ചവറുപടമെന്നു പറഞ്ഞിട്ടില്ല, ജൂറിയുടെ കൂടെ ഇരുന്ന് സിനിമ കണ്ടിട്ടില്ല, പത്തൊന്‍തപതാം നുറ്റാണ്ടിന്റെ ആര്‍ട്ട് ഡയറക്ഷനേപ്പറ്റി പുഷ്പരാജുമായി തര്‍ക്കമുണ്ടായിട്ടില്ല,,, 
 
ഇതെല്ലാം അവര്‍ കള്ളം പറയുകയായിരുന്നു എന്ന് ആര്‍ജ്ജവത്തോടു കുടി താങ്കള്‍ ഒന്നു പറയണം..

അതിനു നേമം പുഷ്പരാജും ജെന്‍സി ഗ്രിഗറിയും പറയുന്ന മറുപടിയെ ഘണ്ഠിക്കുവാനും അങ്ങക്കു കഴിയുമല്ലോ? അതാണ് വേണ്ടത്.. 
   
അല്ലാതെ ആരുമറിയാതെ ഇങ്ങനൊരു വിധി സമ്പാദിച്ചതു കൊണ്ട് യഥാര്‍ത്ഥ സത്യം ഇല്ലാതാകില്ലല്ലോ?..

സ്വജന പക്ഷപാതവും അധികാര ദുര്‍വിനിയോഗവും നടത്തിയ താങ്കള്‍ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍  യോഗ്യനല്ലാ.. താങ്കള്‍ ഇരിക്കുന്നിടത്തോളം കാലം അടുത്ത വരുന്ന അവാഡുകളിലും അര്‍ഹതയുള്ളവര്‍ക്ക് അതു കിട്ടില്ല എന്നു പറഞ്ഞ ജൂറി മെമ്പര്‍ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമോഎന്നു കൂടി അറിയാന്‍ താല്‍പ്പര്യമുണ്ട്,.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com