'അത്ഭുത ഹിറ്റാ'കാന്‍ പുതിയ ഫാന്റസി ചിത്രവുമായി വിനയന്‍; ഗിന്നസ് പക്രുവും സാഗര്‍ സൂര്യയും നായകര്‍

ഇരുനൂറിലധികം പൊക്കം കുറഞ്ഞ കലാകാരന്‍മാരും ഈ സിനിമയില്‍ ഉണ്ടാകുമെന്നും വിനയന്‍
Director Vinayan announces his new movie
പുതിയ ഫാന്റസി ചിത്രവുമായി വിനയന്‍
Edited By:
Updated on
1 min read

തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ വിനയന്‍. പുതിയ ഫാന്റസി ചിത്രത്തില്‍ ഗിന്നസ് പക്രുവും സാഗര്‍ സൂര്യയും ആയിരിക്കും നായകന്‍മാരെന്നും ഇവരെ കൂടാതെ മലയാളത്തിലെ ശ്രദ്ധേയരായ ഇരുപതോളം യുവ നടീ നടന്‍മാരും ഇരുനൂറിലധികം പൊക്കം കുറഞ്ഞ കലാകാരന്‍മാരും ഈ സിനിമയില്‍ ഉണ്ടാകുമെന്നും വിനയന്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

'പ്രീ പ്രൊഡക്ഷന്‍ ജോലികളും ടെസ്റ്റ് ഷൂട്ടും നടക്കുന്നു.. പുതിയ ടെക്‌നോളജിയുടെ സഹായത്തോടെ വ്യത്യസ്തമായ വിഷ്വല്‍ ട്രീറ്റിലുടെ അവതരിപ്പിക്കുന്ന കഥയും കഥാപാത്രങ്ങളും നിങ്ങളെ തീര്‍ച്ചയായും എന്റര്‍ടൈന്‍ ചെയ്യിക്കും എന്നാണെന്റെ വിശ്വാസം. ഈ തലമുറയിലെ പ്രഗത്ഭരായ ടെക്‌നീഷ്ന്‍മാര്‍ ഈ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.. എന്റെ പരീക്ഷണ ചിത്രൊങ്ങളെ എല്ലാം പ്രോത്സാഹിപ്പിച്ചിട്ടുള്ള നിങ്ങള്‍ പ്രേക്ഷകര്‍ ഈ സിനിമയേയും സപ്പോര്‍ട്ടു ചെയ്യുമെന്ന് പ്രതീക്ഷിക്കട്ടേ'-വിനയന്‍ കുറിച്ചു.

വിനയന്റെ കുറിപ്പ്

പുതിയ ഫാന്റസി ചിത്രത്തില്‍ ഗിന്നസ് പക്രുവും സാഗര്‍ സൂര്യയും ആയിരിക്കും നായകന്‍മാര്‍..

ഇവരെ കൂടാതെ മലയാളത്തിലെ ശ്രദ്ധേയരായ ഇരുപതോളം യുവ നടീ നടന്‍മാരും

ഇരുനൂറിലധികം പൊക്കം കുറഞ്ഞ കലാകാരന്‍മാരും ഈ സിനിമയില്‍ ഉണ്ടാകും..

പ്രീ പ്രൊഡക്ഷന്‍ ജോലികളും ടെസ്റ്റ് ഷൂട്ടും നടക്കുന്നു.. പുതിയ ടെക്‌നോളജിയുടെ സഹായത്തോടെ വ്യത്യസ്തമായ വിഷ്വല്‍ ട്രീറ്റിലുടെ അവതരിപ്പിക്കുന്ന കഥയും കഥാപാത്രങ്ങളും നിങ്ങളെ തീര്‍ച്ചയായും എന്റര്‍ടൈന്‍ ചെയ്യിക്കും എന്നാണെന്റെ വിശ്വാസം..

ഈ തലമുറയിലെ പ്രഗത്ഭരായ ടെക്‌നീഷ്ന്‍മാര്‍ ഈ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്..

എന്റെ പരീക്ഷണ ചിത്രൊങ്ങളെ എല്ലാം പ്രോത്സാഹിപ്പിച്ചിട്ടുള്ള

നിങ്ങള്‍ പ്രേക്ഷകര്‍ ഈ സിനിമയേയും സപ്പോര്‍ട്ടു ചെയ്യുമെന്ന് പ്രതീക്ഷിക്കട്ടേ...

Director Vinayan announces his new movie
'ന്യു കപ്പിള്‍ ഇന്‍ ടൗണ്‍'; മൃണാല്‍ ഠാക്കൂറും യശ്വസി ജയ്‌സ്വാളും പ്രണയത്തിലോ? ചര്‍ച്ചയായി കഫേയില്‍ നിന്നുള്ള വിഡിയോ
Director Vinayan announces his new movie
'ജെന്‍-സി റീലുകള്‍ കാണുമ്പോള്‍ ഛര്‍ദ്ദിക്കാന്‍ വരുന്നു; ഇവറ്റകളെ പെറ്റ് വളര്‍ത്തുന്നത് ആരാണ്?'; കടന്നാക്രമിച്ച് കങ്കണ
Director Vinayan announces his new movie
റഷ്യന്‍ ചലച്ചിത്ര മേളയില്‍ നേട്ടവുമായി 'തിയേറ്റര്‍'; റിമ കല്ലിങ്കല്‍ ചിത്രത്തിന് വെസ്റ്റേണ്‍ ഗേറ്റ് ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്റ് പ്രീ അവാര്‍ഡ്

Director Vinayan announces his new movie

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com