

സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ദിയ കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ മകളും നടി അഹാന കൃഷ്ണയുടെ സഹോദരിയുമായ ദിയ പക്ഷെ തെരഞ്ഞെടുത്ത് മറ്റൊരു വഴിയായിരുന്നു. ആ തീരുമാനം ശരിവെക്കുന്നതാണ് ഇന്‍ഫ്‌ളുവന്‍സര്‍ എന്ന നിലയില്‍ ദിയയുടെ വളര്‍ച്ച. സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിരന്തരം ഉയര്‍ന്നു വരുന്ന പേരുക ളിലൊന്നാണ് ദിയയുടേത്.
സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ മാത്രമല്ല വിമര്‍ശനങ്ങളേയും ദിയയ്ക്ക് നരേിടേണ്ടി വരാറുണ്ട്. തന്റെ പോസ്റ്റിന് താഴെ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളുമായി എത്തുന്നവരെ ദിയ പലപ്പോഴും നേരിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രത്തിന് ലഭിച്ചൊരു അധിക്ഷേപ കമന്റിന് ദിയ നല്‍കിയ മറുപടിയും ശ്രദ്ധ നേടുകയാണ്.
തന്റേയും ഭര്‍ത്താവ് അശ്വിന്റേയും പഴയൊരു ചിത്രമാണ് ദിയ പങ്കുവച്ചത്. ഒരുപാട് ഓര്‍മകളുള്ളൊരു പഴയ ചിത്രം എന്ന അടിക്കുറിപ്പോടെയാണ് ദിയ തങ്ങളുടെ ചിത്രം പങ്കുവച്ചത്. ചിത്രത്തിന് കമന്റുകളുമായി ആരാധകരുമെത്തി. ഇതിനിടെ ഒരു യുവതി താരത്തെ അധിക്ഷേപിക്കാന്‍ ശ്രമിക്കുകയായിരുന്നു.
'ഇത് എത്രാമത്തെ ഭര്‍ത്താവ് ആണ്?' എന്നായിരുന്നു യുവതിയുടെ അധിക്ഷേപ കമന്റ്. 'നിന്റെ ഭര്‍ത്താവിന്റെ ഭാര്യമാരുടെ എണ്ണത്തേക്കാള്‍ കുറവാണ്' എന്നായിരുന്നു ദിയയുടെ മറുപടി. ദിയയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ദിയയെ എതിര്‍ത്തും അനുകൂലിച്ചുമെല്ലാം നിരവധി പേരെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം തന്റെ കുഞ്ഞിനെ വളര്‍ത്തുന്നതില്‍ ഉപദേശിക്കാന്‍ വന്നവര്‍ക്ക് ദിയ നല്‍കിയ മറുപടിയും വാര്‍ത്തയായിരുന്നു.
ഇവന്‍ എന്റെ വയറ്റില്‍ നിന്നാണ് വന്നത്. ഇവന് ഇഷ്ടമില്ലാത്തത് എന്താണ്, ഇഷ്ടമുള്ളത് എന്താണ്, എന്തിട്ടാല്‍ കരയും, എന്ത് ഇട്ടാല്‍ കരയില്ല എന്നൊക്കെ എനിക്കറിയാം. ഈ ലോകത്തിലെ എല്ലാവരേക്കാളും കൂടുതലായി. ഒരു പരിധി കഴിയുമ്പോഴേക്കും ഉപദേശങ്ങള്‍ എനിക്ക് ഇഷ്ടമല്ലെന്നായിരുന്നു ദിയയുടെ മറുപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates