

സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് ദിയ കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍, നടി അഹാന കൃഷ്ണയുടെ സഹോദരി എന്നതില്‍ നിന്നെല്ലാം ഉപരിയായി സ്വന്തമായൊരു മേല്‍വിലാസം സോഷ്യല്‍ മീഡിയയിലൂടെ ദിയ നേടിയെടുത്തിട്ടുണ്ട്. ദിയയുടെ വിഡിയോകള്‍ക്കായി സോഷ്യല്‍ മീഡിയ കാത്തിരിക്കാറുണ്ട്.
ദിയയുടെ പ്രസവ വ്‌ളോഗ് വലിയ ചര്‍ച്ചയായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയ്ക്ക് പുറത്തും ഈ വിഡിയോ ചര്‍ച്ചയായി മാറിയിരുന്നു. നിയോം എന്നാണ് ദിയയുടേയും അശ്വിന്റേയും കണ്‍മണിയുടെ പേര്. ഓമിയെന്നാണ് കുഞ്ഞിനെ ദിയയും അശ്വിനും വീട്ടിലുള്ള മറ്റുള്ളവരും വിളിക്കുന്നത്. ഓമിയുടെ മുഖം കാണാനായി കാത്തിരിക്കുകയാണ് ആരാധകരും.
ഇതുവരേയും കുഞ്ഞിന്റെ മുഖം ആരാധകരെ കാണിച്ചിട്ടില്ല ദിയ. താരത്തിന്റെ വിഡിയോകളുടെ കമന്റ് ബോക്‌സ് നിറയെ കുഞ്ഞിന്റെ മുഖം കാണിക്കാനാവശ്യപ്പെട്ടെത്തുന്നവരാണ്. ആ കാത്തിരിപ്പുകള്‍ക്ക് വിരാമമിടുകയാണ് ദിയയും അശ്വിനും. സെപ്തംബര്‍ അഞ്ചിന് മകന്റെ മുഖം കാണിക്കുമെന്നാണ് ദിയ അറിയിച്ചിരിക്കുന്നത്. ദിയയുടേയും അശ്വിന്റേയും വിവാഹ വാര്‍ഷികമാണ് ആ ദിവസം.
എന്നാല്‍ കുഞ്ഞിന്റെ മുഖം കാണിക്കുന്നത് വൈകിപ്പിക്കുന്നതിനെതിരേയും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. കാഴ്ചക്കാരില്‍ നിന്നും പണമുണ്ടാക്കാനായി മനപ്പൂര്‍വ്വം ഫേസ് റിവീലിങ് വൈകിപ്പിക്കുകയാണെന്നാണ് വിമര്‍ശനം. നിരവധി പേരാണ് ദിയയുടെ പുതിയ വിഡിയോയ്ക്ക് താഴേയും വിമര്‍ശനങ്ങളുമായി എത്തിയിരിക്കുന്നത്.
'കുഞ്ഞിനെ കാണാന്‍ ചോദിക്കുന്നവര്‍ എന്താ കുഞ്ഞുങ്ങളെ കണ്ടിട്ടില്ലാത്തവര്‍ ആണോ, എന്തിനാ ഇങ്ങനെ കുഞ്ഞിനെ കാണിക്കാന്‍ പറയുന്നത് വേറെ പണിയൊന്നുമില്ലേ, ഓമിയുടെ ഫേസ് റിവീലിങ് എന്നും പറഞ്ഞ് ഒരു വിഡിയോ വരാനുണ്ട്. അതിന് നല്ല ഹൈപ്പ് കൊടുക്കണം. എന്തിനാണ് കുറേയെണ്ണം ഇങ്ങനെ ഫേസ് കാണിക്ക് ഫേസ് കാണിക്കെന്ന് പറഞ്ഞ് ബഹളം വയ്ക്കുന്നത്? സാധാരണ മാതിരീ ഒരു കുഞ്ഞല്ലേ ഇതും. സെലിബ്രിറ്റി ഒബ്‌സെഷന്‍/ ഡിസോര്‍ഡര്‍/ സെലിബ്രിറ്റി വെര്‍ഷിപ്പ് സിന്‍ഡ്രം എന്നത് മാനസിക പ്രശ്‌നം ആണ്. മറ്റുള്ളവരുടെ ആഡംബര ജീവിതം കണ്ട് നിര്‍വൃതീ അടയുന്ന സമയം കൊണ്ട് നമ്മുടെ ജീവിതത്തിന് ലക്ഷ്യബോധം ഉണ്ടാക്കണം. വെറുതെ ഇരിക്കാന്‍ സമയമുള്ളതോണ്ടാണ് ഇവരൊക്കെ സാധാരണക്കാരെ വച്ച് കാശുണ്ടാക്കുന്നത്' എന്നിങ്ങനെയാണ് ചിലരുടെ കമന്റുകള്‍.
'അവര്‍ക്ക് ഇഷ്ടം ഉള്ളപോള്‍ കാണിക്കട്ടെ കുഞ്ഞിന്റെ മുഖം. ചോദിച്ചാലും അവര് കാണിക്കില്ല. പിന്നെ എന്തിനാ ഇങ്ങനെ ചോദിച്ചു കൊണ്ടേ ഇരിക്കുന്നേ, എന്റെ പൊന്നോ ഇവര്‍ക്ക് തന്നെ അറിയാം ഇവരുടെ കുഞ്ഞിനെ കാണാന്‍ കുറെ എണ്ണം കാത്തിരിക്കുകയാണെന്ന്. ഫേസ് റിവീലിങ് എന്നും പറഞ്ഞ് ലക്ഷങ്ങള്‍ യൂട്യൂബില്‍ നിന്ന് ഉണ്ടാക്കാന്‍ ഉള്ള പരിപാടിയാണ് എന്ന് പലര്‍ക്കും അറിയില്ല, ഞങ്ങളുടെ ലൈക്കും സബും വേണം കുട്ടിയെ ഞങ്ങള്‍ക്ക് കാണിച്ചു തരില്ല നല്ല മര്യാദ നിങ്ങളെ ഇഷ്ട്ടപെടുന്നവര്‍ക്ക് അല്ലേ കാണിക്കേണ്ടത് ഒരു തവണ കാണിച്ചു കൊടുക്ക് പിന്നെ കാണിക്കേണ്ട കുറച്ച് വലുതായിട്ട് കാണിച്ചാല്‍ മതി ഞങ്ങള്‍ അത്ര ആവശ്യ പെടുന്നുള്ളു അല്ല പിന്നെ' എന്നും ചിലര്‍ കമന്റ് ചെയ്യുന്നു.
ഇതിനിടെ ഒരു കമന്റിന് ദിയ മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. കുഞ്ഞിനെ കാണാന്‍ കാത്തിരിക്കുകയല്ല, എല്ലാവര്‍ക്കും കുട്ടികള്‍ ഉള്ളതല്ലേ എന്ന കമന്റിനാണ് ദിയ മറുപടി നല്‍കുന്നത്. നിര്‍ഭാഗ്യവശാല്‍ എല്ലാവര്‍ക്കും കുട്ടികളില്ല. ബയോളജിക്കലി എല്ലാവര്‍ക്കും ഒരു മുഖവുമല്ല എന്നായിരുന്നു ദിയയുടെ മറുപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates