ഞാൻ ചെയ്ത തെറ്റുകൾ നിങ്ങൾ ആവർത്തിക്കരുത്, വഞ്ചിക്കപ്പെടാതിരിക്കുക; സിനിമയിലേക്ക് വരുന്നവരോട് ഷക്കീല

നടി റിച്ച ഛദ്ദയെ പ്രധാന കഥാപാത്രമാക്കി ഇന്ദ്രജിത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്
ഷക്കീല/ ഫയൽ ചിത്രം
ഷക്കീല/ ഫയൽ ചിത്രം
Updated on: 
1 min read

സിനിമയിലേക്ക് വരുന്നവർ താൻ ചെയ്ത തെറ്റുകൾ ആവർത്തിക്കരുതെന്ന് നടി ഷക്കീല. കൂടാതെ വഞ്ചിക്കപ്പെടാതിരിക്കാനും ശ്രദ്ധിക്കണമെന്നും താരം പറഞ്ഞു. തന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ബോളിവുഡ് ചിത്രം ഷക്കീലയുടെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.

'എല്ലാവർക്കും അവരുടെ ജീവിതത്തിൽ വേദനയുടെ പങ്കുണ്ട് , അതിനാൽ ഞാൻ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പോകുന്നില്ല. ഭാവിയിൽ സിനിമാ മേഖലയിലേക്ക് പ്രവേശിക്കുന്ന ഞാൻ പറയുവാൻ ആഗ്രഹിക്കുന്നത് ഇത്രമാത്രമാണ് . ഞാൻ ചെയ്ത അതേ തെറ്റുകൾ വരുത്താതിരിക്കുകയും വഞ്ചിക്കപ്പെടാതിരിക്കുകയും ചെയ്യുക എന്നതാണ്. അതാണ് എന്റെ പുസ്തകത്തിലും ഞാൻ എഴുതിയിരിക്കുന്നത്.' - ഷക്കീല പറഞ്ഞു. 

നടി റിച്ച ഛദ്ദയെ പ്രധാന കഥാപാത്രമാക്കി ഇന്ദ്രജിത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷക്കീലയുടെ സിനിമയിലേക്കുള്ള വരവും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. ജീവിച്ചിരിക്കുമ്പോൾ തന്നെ തന്നെക്കുറിച്ചുള്ള ബയോപിക് റിലീസാകുന്നതിൽ സന്തോഷമുണ്ടെന്നാണ് ഷക്കീല പറഞ്ഞത്. സിനിമയുടെ സംവിധായകനായ ഇന്ദ്രജിത് ലങ്കേഷിനോടും രാജീവിനോടും ഷക്കീല നന്ദി പറഞ്ഞു. ഇവർ എന്റെ ജീവിതത്തിൽ വലിയ സ്വാധീനമാണ് ചെലുത്തിയത്. സിനിമയിൽ അഭിനയിച്ച നടി എസ്തറിന്റെ പ്രകടനം മികച്ചതായിരുന്നുവെന്നും ഷക്കീല പറഞ്ഞു. തന്റെ കഥ സിനിമയായി ചിത്രീകരിക്കാൻ നിർമ്മാതാക്കൾക്ക് ക്രിയേറ്റീവ് സ്വാതന്ത്ര്യം നേടിയിട്ടുണ്ടെന്നും ചിലതൊക്കെ സാങ്കൽപ്പികമാണെന്നും നടി കൂട്ടിച്ചേർത്തു. ഡിസംബർ 25 നാണ് സിനിമ റിലീസ് ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com