ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടാറുള്ള നടിയാണ് വരലക്ഷ്മി. തന്റെ നിലപാടുകൾ തുറന്നു പറയാനും താരം മറക്കാറില്ല. ഇപ്പോൾ വിവാഹത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോടുള്ള താരത്തിന്റെ പ്രതികരണമാണ് ചർച്ചയാവുന്നത്. വിവാഹം എപ്പോഴായിരിക്കും എന്നു ചോദിച്ചത്തിന് രൂക്ഷമായാണ് താരം മറുപടി പറഞ്ഞത്.
'ഇനി ഒരിക്കലും ഇത്തരം ചോദ്യങ്ങൾ ആവർത്തിക്കരുത്. പുരുഷൻമാരെപ്പോലെ സ്ത്രീകൾക്കും അവരുടേതായ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമുണ്ട്. അത് കേവലം വിവാഹത്തിൽ മാത്രം ഒതുങ്ങുന്നതല്ല- വരലക്ഷ്മി പറഞ്ഞു. ഒരു സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച ചടങ്ങിൽ അമ്മ ഛായയ്‌ക്കൊപ്പം മുഖ്യാതിഥിയായി എത്തിയതായിരുന്നു താരം. പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് വിവാഹ ചോദ്യം ഉയർന്നത്.
മുതിർന്ന നടൻ ശരത്കുമാറിന്റെ മകളായ വരലക്ഷ്മി 2012 ൽ സിമ്പു നായകനായ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ കസബയിലെ കഥാപാത്രം വളരെ ശ്രദ്ധ നേടിയിരുന്നു. ഈ വർഷം ഏഴോളം സിനിമകളാണ് വരലക്ഷ്മിയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates