'യൂനാനി ചികിത്സാരീതി വെറും മിത്താണ്'; സിദ്ദിഖിന്റെ മരണത്തിൽ പ്രതികരിച്ച് ഡോ. സുൽഫി നൂഹു
യൂനാനി ചികിത്സാരീതി മിത്താണെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹു. സംവിധായകൻ സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ടായിരുന്നു സുൽഫി നൂഹുവിന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്. യൂനാനി ചികിത്സാരീതി അന്ധവിശ്വാസമാണെന്നും ശാസ്‌ത്രീയമല്ലെന്നും അദ്ദേഹം കുറിപ്പിൽ വിശദീകരിച്ചു.
അന്തരിച്ച സംവിധായകൻ സിദ്ദിഖ് ഏതോ യൂനാനി മരുന്നുകൾ കഴിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടെന്നും അത്തരം മരുന്നുകളിൽ അടങ്ങിയിരിക്കുന്ന ഹെവി മെറ്റലുകൾ കരളിനെയും വൃക്കകളെയും ബാധിക്കുമെന്നും അദ്ദേഹം പറയുന്നു. മിത്തുകളിൽ വിശ്വസിക്കുക്കുന്നത് മൂലം ഉണ്ടാകുന്ന അപകട മരണങ്ങൾ കേരളത്തിൽ തുടർക്കഥയാകുന്നുവെന്നും കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
ഡോ. സുൽഫി നൂഹുയുടെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്
-മിത്താണ് -
യൂനാനി
അത് ശാസ്ത്രമേയല്ല.!
സംവിധായകൻ സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ടാണ്
യൂനാനി ചികിത്സാരീതി ഒരു മിത്ത് മാത്രമാണ്.
അതൊരു അന്ധവിശ്വാസം
ശാസ്ത്രീയ ചികിത്സാരീതിയെ അല്ല.
മിത്തും ശാസ്ത്രവും വിശ്വാസവും ഒക്കെ ഏതാണ്ട് ചർച്ച നിലച്ച മട്ടാണ്.
അതങ്ങനെ നിൽക്കട്ടെ.
അതാണ് കേരളത്തിന് നല്ലത്.
എന്നാൽ ചികിത്സ മേഖലയിലെ ശാസ്ത്രവും മിത്തും വിശ്വാസവും തുടർച്ചയായി,
ശക്തമായി ചർച്ചചെയ്യപ്പെടണം.
അതാണ് പലരുടെയും ആരോഗ്യത്തിന് നല്ലത്.
സംവിധായകൻ സിദ്ദിഖ് ഏതോ യൂനാനി മരുന്നുകൾ തുടർച്ചയായി കഴിച്ചുകൊണ്ടിരുന്നതായി റിപ്പോർട്ടുകൾ .
യുനാനി മരുന്നുകളിൽ പലതും അടങ്ങിയിരിക്കുന്ന ഹെവി മെറ്റലുകൾ
ലിവറിനെയും കിഡ്നിയും തകർക്കുമെന്നുള്ളത് ശാസ്ത്രം
അത് മിത്തല്ല.
ഒരു നൂറായിരം പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടത്.
ഇത്തരം മിത്തുകളിൽ വിശ്വസിക്കുന്നത് മൂലം ഉണ്ടാകുന്ന അപകട മരണങ്ങൾ, ഒരുതരം കൊലപാതകങ്ങൾ കേരളത്തിൽ തുടർക്കഥയാകുന്നു.
_പാൽനിലാവിന് - മാത്രമല്ല ഒരു തലമുറയ്ക്ക് മുഴുവൻ നൊമ്പരമായി മാറിയ
ശ്രീ സിദ്ദിഖിന് ആദരാഞ്ജലികൾ
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

