'ഈ സിനിമയിൽ നിന്ന് എന്നെ മാറ്റുമോ എന്ന് പേടിയുണ്ടായിരുന്നു; ഫസ്റ്റ് ഹാഫ് കഥ പറഞ്ഞത് അ‍ഞ്ച് മണിക്കൂർ കൊണ്ട്'

സെക്കന്റ് ഹാഫ് കേൾക്കാൻ ഞാൻ ഒരു നാലഞ്ച് മണിക്കൂർ പ്ലാൻ ചെയ്ത് വരാമെന്ന് ഞാൻ പറഞ്ഞു
Dulquer
Dulquerവിഡിയോ സ്ക്രീൻഷോട്ട്
Updated on
2 min read

ദുൽഖർ സൽമാൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് കാന്ത. നവംബർ 14 ന് ചിത്രം റിലീസിനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നിരുന്നു. ഭാ​ഗ്യശ്രീ ബോർസെ, സമുദ്രക്കനി, റാണ ദ​ഗുബതി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സെൽവമണി സെൽവരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രം വൈകുന്തോറും ഇത് നടക്കുമോ എന്ന കാര്യത്തിൽ തനിക്ക് പേടിയുണ്ടായിരുന്നുവെന്ന് പറയുകയാണ് ദുൽഖർ.

ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഈ സിനിമയെക്കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത് 2019 ലാണ്. ഇപ്പോൾ ആറ് വർഷമായി. സെൽവ എന്റെ അടുത്ത് കഥ പറഞ്ഞത് തന്നെ ഒരു വലിയ സംഭവം ആയിരുന്നു. വൈകുന്നേരം ഒരു മൂന്ന് മണിക്കാണ് ഞാൻ കഥ കേൾക്കാൻ ഇരിക്കുന്നത്. അന്ന് വൈകുന്നേരം എനിക്ക് മറ്റൊരു പരിപാടി കൂടിയുണ്ടായിരുന്നു.

ഞാൻ വിചാരിച്ചു ഇത് പെട്ടെന്ന് തീരുമല്ലോ, അതുകഴിഞ്ഞ് പോകാമെന്ന്. പക്ഷേ സമയം ആറ് മണി കഴിഞ്ഞു, ഏഴ് മണി കഴിഞ്ഞു ഏഴരയായി. അപ്പോൾ ഞാൻ പറഞ്ഞു, സെൽവ എനിക്കൊരു ഡിന്നർ ഉണ്ട്, അതിന് പോകണമെന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞു, ഓക്കെ ഡിക്യു ഒരു പത്ത് മിനിറ്റിനുള്ളിൽ ഞാൻ ഫസ്റ്റ് ഹാഫ് തീർക്കാമെന്ന്. ഫസ്റ്റ് ഹാഫിന് തന്നെ ഇത്രയും നേരമോ എന്ന് ഞാൻ ഓർത്തു.

സെക്കന്റ് ഹാഫ് കേൾക്കാൻ ഞാൻ ഒരു നാലഞ്ച് മണിക്കൂർ പ്ലാൻ ചെയ്ത് വരാമെന്ന് ഞാൻ പറഞ്ഞു".- ദുൽഖർ പറഞ്ഞു. "വരും കാലത്ത് തമിഴ് സിനിമയിലെ ഒരു വലിയ ശബ്ദമായി മാറും സെൽവ. ദൈവത്തിന്റെ ഒരു സമ്മാനമാണ് അദ്ദേഹം. ഈ സിനിമ വൈകുന്തോറും എനിക്കും പേടിയുണ്ടായിരുന്നു. കാരണം ഇതിൽ അഭിനയിക്കണമെന്ന് എനിക്ക് അത്രയും ആ​ഗ്രഹമുണ്ടായിരുന്നു.

രണ്ട് വർഷത്തിന് മുൻപ് ഞാൻ ഇവരോട് ചോദിച്ചു, നിങ്ങൾ എന്നെ ഈ സിനിമയിൽ നിന്ന് മാറ്റുമോ എന്ന്. ഞാൻ കാത്തിരിക്കാം, കുഴപ്പമില്ല നിങ്ങൾ എഴുതിക്കോളൂ എന്ന് ഞാൻ പറഞ്ഞു. എല്ലാവർക്കും ആ പേടിയുണ്ടായിരുന്നു. ഇത്രയും നമ്മൾ ആ​ഗ്രഹിച്ചു കഥയൊക്കെ കേട്ടിട്ട് ഈ സിനിമ കയ്യിൽ നിന്ന് പോകുമോ എന്നൊരു പേടിയുണ്ടായിരുന്നു. എനിക്ക് തമിഴ് വളരെ ഇഷ്ടമാണ്.

സ്കൂളിൽ പഠിക്കുമ്പോൾ എന്റെ തേർഡ് ലാങ്വേജ് തമിഴ് ആയിരുന്നു. മലയാളത്തിലുള്ള സംവിധായകർ പറയും, ‘നീ മലയാളത്തേക്കാൾ നന്നായി തമിഴ് സംസാരിക്കുന്നുണ്ടല്ലോ’ എന്ന്. തമിഴ് സിനിമയുടെ ചരിത്രം കോടമ്പാക്കത്ത് നിന്നാണ് ആരംഭിച്ചത്. അവിടെ നിന്നാണ് എല്ലാ സിനിമകളും പുറത്തേക്ക് വരുന്നത്. ആ സ്റ്റുഡിയോ സംസ്കാരത്തെ വീണ്ടും ആഘോഷിക്കാനുള്ള ഒരു ശ്രമമാണ് കാന്ത. എന്റെ ജീവിതത്തിൽ ഇത്രയധികം സ്ക്രിപ്റ്റ് മീറ്റിങ്ങുകൾ ഞാൻ ഇതുവരെ നടത്തിയിട്ടില്ല.

ആ സമയത്ത് ഞാൻ 8-10 സിനിമകൾ പൂർത്തിയാക്കിയിട്ടുണ്ടാകും. എന്നിരുന്നാലും, ഈ സിനിമ ഒരു സാധാരണ സിനിമയല്ല. എനിക്ക് പീരിയഡ് സിനിമകൾ വളരെ ഇഷ്ടമാണ്, കാരണം അവ എനിക്ക് ഒരു ടൈം ട്രാവൽ പോലെയാണ്. കാന്ത ഒരു ആർട്ട് സിനിമയല്ല. വളരെ കൊമേഴ്‌സ്യൽ ആയ ഒരു സിനിമയാണിത്. റാണയും ഞാനും ചേർന്ന് ഈ സിനിമ നിർമ്മിച്ചപ്പോൾ, ഞങ്ങൾക്ക് പരസ്പരം വഴക്കിടാൻ കഴിയുന്നത്ര അടുപ്പം ഉണ്ടായിരുന്നു.

ഈ സിനിമ ഒരു സാധാരണ കഥയോ സിനിമയോ അല്ല. ഈ സിനിമയ്ക്ക് അതിൻ്റേതായ ഒരു വിധി ഉണ്ട്. ഈ സിനിമയിൽ ആരെല്ലാം വേണം, എപ്പോഴാണ് ഷൂട്ടിങ് തുടങ്ങേണ്ടത്, എപ്പോഴാണ് റിലീസ് ചെയ്യേണ്ടത് എന്നെല്ലാം ഈ സിനിമ തന്നെയാണ് തീരുമാനിക്കുന്നത്. കാന്തയിൽ അങ്ങനെയൊരു സംഭാഷണം പോലുമുണ്ട്.

Dulquer
'വണ്ണം വയ്ക്കണോ എന്നത് എന്റെ ഇഷ്ടം'; ബോഡി ഷെയ്മിങ് നടത്തിയ വ്ലോ​ഗർക്ക് ​ഗൗരിയുടെ മറുപടി, കയ്യടിച്ച് താരങ്ങൾ

ഇത് എൻ്റെ കരിയറിലെ ഒരു 'ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരം' പോലുള്ള സിനിമയാണ്. ഞങ്ങളുടെ ഈ ചിത്രം നാലോ അഞ്ചോ ഭാഷകളിൽ ഡബ്ബ് ചെയ്യുന്നില്ല, തമിഴിലും തെലുങ്കിലും മാത്രമാണ്.

Dulquer
'എന്റെ ശരീരത്തെക്കുറിച്ച് കമന്റ് ചെയ്താല്‍ മിണ്ടാതിരിക്കുമെന്ന് കരുതിയോ? അങ്ങനെ ചോദിക്കാന്‍ അവര്‍ക്കെങ്ങനെ ധൈര്യം വന്നു'; തുറന്നടിച്ച് ഗൗരി കിഷന്‍

കാരണം, ഈ രണ്ട് ഭാഷകളിലെ സംസ്കാരത്തിന് ഈ കഥ കൂടുതൽ പരിചിതമായിരിക്കും. ഇത്രയും രസകരമായ ഒരു സിനിമ ഞാൻ കണ്ടിട്ട് വളരെ നാളായി. നിങ്ങൾക്കെല്ലാവർക്കും ഇത് മറക്കാനാവാത്ത അനുഭവമായിരിക്കും."- ദുൽഖർ പറഞ്ഞു.

Summary

Cinema News: Actor Dulqer Salmaan opens up Kaantha movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com