ദുല്‍ഖറിന് 40ാം പിറന്നാള്‍; പണം വാരിയ അഞ്ച് ഡിക്യു സിനിമകള്‍

മമ്മൂട്ടിയുടെ മകനായി അരങ്ങേറ്റം കുറിച്ച താരം ഇപ്പോള്‍ തെലുങ്കിലേയും ഹിന്ദിയിലേയും സൂപ്പര്‍താരമാണ്
dulquer salmaan
ദുല്‍ഖര്‍ സല്‍മാന്‍ഫെയ്സ്ബുക്ക്

ലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് 40ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. മമ്മൂട്ടിയുടെ മകനായി അരങ്ങേറ്റം കുറിച്ച താരം ഇപ്പോള്‍ തെലുങ്കിലേയും ഹിന്ദിയിലേയും സൂപ്പര്‍താരമാണ്. നിരവധി സൂപ്പര്‍ഹിറ്റുകളാണ് താരത്തിന്റേതായി പുറത്തുവന്നത്. ദുല്‍ഖര്‍ സല്‍മാന്റെ അഞ്ച് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍.

1. സീതാ രാമം

sitha ramam

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ തെലുങ്ക് ചിത്രമാണ് സീതാ രാമം. ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രം 2022ലാണ് റിലീസ് ചെയ്തത്. ബ്ലോക്ബസ്റ്റര്‍ ഹിറ്റായിരുന്നു ചിത്രം. 30 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രം കളക്റ്റ് ചെയ്തത് 96 കോടി രൂപയാണ്. റൊമാന്റിക് ഡ്രാമയില്‍ മൃണാല്‍ താക്കൂറാണ് നായികയായി എത്തിയത്.

2. മഹാനടി

mahanati

പ്രമുഖ തെലുങ്ക് നടി സാവിത്രിയുടെ ജീവിതം പറഞ്ഞ ചിത്രമാണ് മഹാനടി. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജമിനി ഗണേശന്റെ റോളിലാണ് ദുല്‍ഖര്‍ എത്തിയത്. 20 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രം 84 കോടിയാണ് ആഗോള ബോക്‌സ് ഓഫിസില്‍ നിന്ന് നേടിയത്.

3. കുറുപ്പ്

kurup

പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് കുറുപ്പ്. സുകുമാരക്കുറുപ്പിന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തിയത്. 20 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രം 81 കോടി നേടി.

4. ഓ കാതല്‍ കണ്‍മണി

ok kanmani

ദുല്‍ഖര്‍ സല്‍മാനേയും നിത്യ മേനനേയും പ്രധാന കഥാപാത്രങ്ങളാക്കി മണി രത്‌നം സംവിധാനം ചെയ്ത ചിത്രം. റൊമാന്റിക് ഡ്രാമയിലെ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. 2015ല്‍ റിലീസ് ചെയ്ത ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ തെന്നിന്ത്യന്‍ ആരാധകരുടെ മനം കവരുന്നത്. ആറ് മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രം 46. 5 കോടി ആണ് നേടിയത്.

5. ബാംഗ്ലൂര്‍ ഡേയ്‌സ്

banglore days

സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രമാണ് ബാംഗ്ലൂര്‍ ഡേയ്‌സ്. ദുല്‍ഖറിനൊപ്പം നിവിന്‍ പോളി, നസ്രിയ നസിം, ഫഹദ് ഫാസില്‍ തുടങ്ങിയ വന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരന്നത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രം 10 കോടി മുടക്കിയാണ് നിര്‍മിച്ചത്. ചിത്രം 46 കോടി നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com