ഇത് ശരിക്കും സർപ്രൈസ് ആയല്ലോ! എയർപോർട്ടിൽ വച്ച് യോ​ഗി ബാബുവിനെ ഓടിച്ചെന്ന് കെട്ടിപിടിച്ച് ദുൽഖർ; വിഡിയോ വൈറൽ

യോഗി ബാബുവിനെ കണ്ടയുടൻ ദുൽഖർ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുകയായിരുന്നു.
Dulquer Salmaan, Yogi Babu
Dulquer Salmaan, Yogi Babuവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

നടൻമാരായ ദുൽഖർ സൽമാനും യോ​ഗി ബാബുവും തമ്മിലുള്ള ഒരു അപ്രതീക്ഷിത കണ്ടുമുട്ടലിന്റെ വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എയർപോർട്ടിൽ ക്യൂ നിൽക്കുന്നതിനിടെയാണ് ദുൽഖർ യോ​ഗി ബാബുവിനെ കണ്ടത്. യോഗി ബാബുവിനെ കണ്ടയുടൻ ദുൽഖർ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുകയായിരുന്നു.

അൽപ നേരം സംസാരിച്ച താരങ്ങൾ പരസ്പരം ആലിംഗനം ചെയ്താണ് പിരിഞ്ഞത്. കൂടിക്കാഴ്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ദൂരത്തു നിന്നും ദുർഖറിനെ കണ്ട യോഗി ഇരുകൈകളും തലയ്ക്കു മുകളിൽ ഉയർത്തി കൈകൂപ്പി വരവേൽക്കുകയായിരുന്നു. യോഗിയെ കണ്ടയുടൻ ദുൽഖർ ഓടിവന്ന് കെട്ടിപ്പിടിച്ചു.

Dulquer Salmaan, Yogi Babu
'കാശ് കൊടുത്ത് വാങ്ങിയ ബെസ്റ്റ് ആക്ടര്‍'; അപമാനിച്ച മാധ്യമ പ്രവര്‍ത്തകന് അഭിഷേകിന്റെ ഇടിവെട്ട് മറുപടി; കയ്യടിച്ച് സോഷ്യല്‍ മീഡിയ

പരസ്പരം സന്തോഷം പ്രകടിപ്പിച്ച ഇരുവരും കൈകോർത്തു പിടിച്ചാണ് സൗഹൃദ സംഭാഷണം നടത്തിയത്. ഇതിനിടയിൽ ഇരുവരും തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നതും വിഡിയോയിൽ കാണാം. ഇരുവരും തമ്മിലുള്ള ആഴമേറിയ സൗഹൃദം വെളിപ്പെടുത്തുന്നതായി എയർപോർട്ടിലെ അപ്രതീക്ഷിത വിഡിയോ.

Dulquer Salmaan, Yogi Babu
'തിരിച്ചു വരാൻ കഴിഞ്ഞതിൽ സന്തോഷം'; എട്ട് മാസത്തിനു ശേഷം കേരളത്തിലെത്തി മമ്മൂട്ടി

അതേസമയം രവി മോഹന്റെ ആദ്യ സംവിധാന സംരംഭത്തിൽ നായകാനാകനൊരുങ്ങുകയാണ് യോഗി ബാബു. ‘ആന്‍ ഓർഡിനറി മാൻ’ എന്നാണ് ചിത്രത്തിന്റെ പേര്. സെൽവമണി സെൽവരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘കാന്ത’യാണ് ദുൽഖറിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

Summary

Cinema News: Actor Dulquer Salmaan and Yogi Babu video goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com