
മലയാളത്തിന്റെ പാന്‍ ഇന്ത്യന്‍ വിലാസമാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന്റെ മമ്മൂട്ടിയുടെ മകനായി കരിയര്‍ ആരംഭിച്ച ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് ഭാഷയുടെ അതിരുകള്‍ ഭേദിച്ച താരമാണ്. മലയാളത്തിലും തെലുങ്കിലും ഒരുപോലെ സ്വീകാര്യന്‍. തമിഴിലും ഹിന്ദിയിലുമെല്ലാം നിറ സാന്നിധ്യം. മറ്റൊരു മലയാളി താരത്തേയും ഇതര ഭാഷാ സിനിമാ ലോകം ഇങ്ങനെ സ്വീകരിക്കുകയോ, തങ്ങളില്‍ ഒരാളായി കാണുകയോ ചെയ്തിട്ടില്ലെന്ന് നിസ്സംശയം പറയാം. ഇന്ന് ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനമാണ്. 42 ലേക്ക് കടക്കുകയാണ് ആരാധകരുടെ കുഞ്ഞിക്ക. ഈ വേളയില്‍ ദുല്‍ഖറിന്റെ കരിയറിലെ ചില ശ്രദ്ധേയ പ്രകടനങ്ങള്‍.
ദുല്‍ഖറിന് മാത്രം സാധിക്കുന്ന പ്രകടനം. മറ്റൊരു താരത്തെ ചാര്‍ലിയായി സങ്കല്‍പ്പിക്കുക പോലും അസാധ്യം. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ദുല്‍ഖറിനെ തേടിയെത്തുന്നത് ചാര്‍ലിയിലൂടെയാണ്. മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസിലേക്ക് എന്നന്നേക്കുമായി ഇടിച്ചുകയറുകയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍.
തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും ദുല്‍ഖര്‍ സല്‍മാന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഹിന്ദിയില്‍ ദുല്‍ഖറിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ട ചിത്രമാണ് ചുപ്. ആര്‍ ബല്‍ക്കി ഒരുക്കി ചിത്രത്തില്‍ ഡാനി എന്ന കഥാപാത്രമായി ദുല്‍ഖര്‍ നിറഞ്ഞാടി. മലയാളവും തെന്നിന്ത്യയുമൊക്കെ കണ്ട് കയ്യടിച്ചിട്ടുള്ള ദുല്‍ഖര്‍ സല്‍മാന്‍ പ്രകടനങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു ചുപ്. ഇതുവരെ കാണാത്ത ഈവിള്‍നെസിലാണ് ദുല്‍ഖറിനെ ചുപ്പില്‍ കണ്ടത്. സണ്ണി ഡിയോള്‍, പൂജ ഭട്ട് തുടങ്ങിയ അതികായരെപ്പോലും തന്റെ പ്രകടനത്തിലെ ഈസിനെസ് കൊണ്ട് ദുല്‍ഖര്‍ പിന്നിലാക്കുന്നുണ്ട്.
ദുല്‍ഖര്‍ സല്‍മാന്‍ എന്ന താരത്തേയും നടനയേും തെലുങ്ക് സിനിമാ ലോകം പരിചയപ്പെടുന്നത് മഹാനടിയിലൂടെയാണ്. ജെമിനി ഗണേശനായുള്ള ദുല്‍ഖറിന്റെ പ്രകടനം സൃഷ്ടിച്ച ഇംപാക്ടാണ് ഇന്നും ദുല്‍ഖറിനെ തെലുങ്ക് സിനിമാസ്വാദകരുടെ പ്രിയങ്കരനാക്കി നിലനിര്‍ത്തുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് തന്നെയാണ് മഹാനടി.
ദുല്‍ഖര്‍ സല്‍മാനെ മലയാള സിനിമയിലെ യൂത്ത് ഐക്കണ്‍ ആക്കി മാറ്റിയ സിനിമ. സമീര്‍ താഹിര്‍ ഒരുക്കിയ ചിത്രത്തില്‍ കാസിയായുള്ള ദുല്‍ഖറിന്റെ പക്വതയുള്ള പ്രകടനമാണ് അദ്ദേഹത്തിലെ നടനെ വിശ്വസിക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി കണ്ട് ബൈക്കുമെടുത്ത് നാടു കാണാന്‍ ഇറങ്ങിയ എത്രയോ പേര്‍ നമുക്ക് ചുറ്റുമുണ്ട്.
ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സ്റ്റാര്‍ഡം മാറ്റി വച്ച കഥാപാത്രത്തിലേക്ക് ഇറങ്ങിച്ചെന്ന സിനിമ. സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നായകന്‍ ഷെയ്ന്‍ നിഗം ആയിരുന്നു. എന്നാല്‍ എക്‌സ്റ്റെന്റഡ് കാമിയോ വേഷത്തിലൂടെ ദുല്‍ഖര്‍ കയ്യടി നേടി. വളരെ ചുരുങ്ങിയ സ്‌ക്രീന്‍ ടൈം കൊണ്ടു തന്നെ സിനിമയിലൂടനീളം തന്റെ ഓറ നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
Dulquer Salmaan Birthday: Best five perfomances of the actor.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates