

ദുൽഖർ സൽമാന്റേതായി സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്ത. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രിവ്യൂ ഷോ റിവ്യൂകൾ പുറത്തുവന്നിരിക്കുകയാണ്. ദുൽഖർ റെട്രോ വൈബില്‍ എത്തുന്ന ചിത്രം 1950 കാലഘട്ടത്തിലെ മദ്രാസിന്‍റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.
14 ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തില്‍ സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ, റാണ ദഗുബാട്ടി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റിലീസിന് മുന്നോടിയായി ചെന്നൈയില്‍ ചിത്രത്തിന്റെ പ്രിവ്യൂ ഷോ നടത്തിയിരുന്നു. ദുൽഖറിന്റെ ഗംഭീര പെർഫോമൻസിനെ പ്രശംസിച്ചാണ് ഭൂരിഭാഗം പേരും എത്തിയിരിക്കുന്നത്.
"അതിശയിപ്പിക്കുന്ന തിരക്കഥ, അടുത്തിടെ പുറത്തിറങ്ങിയ ദുൽഖറിന്റെ മികച്ച കഥാപാത്രം, ദുൽഖറിന് അവാർഡ് ഉറപ്പ്"-എന്നാണ് ഒരാൾ എക്സിൽ കുറിച്ചിരിക്കുന്നത്. "എന്തൊരു മികച്ച സിനിമാറ്റിക് എക്സ്പീരിയൻസ്! സംവിധായകൻ സെൽവമണി സെൽവരാജിന് വലിയ കയ്യടി.
ചിത്രത്തിന്റെ ആദ്യ പകുതി ഈഗോ ക്ലാഷ് കൊണ്ട് നിറഞ്ഞിരിക്കുന്നു, അതേസമയം രണ്ടാം പകുതി രസകരമായ ഒരു ഇൻവെസ്റ്റിഗേറ്റ് ത്രില്ലറായി പോകുന്നു. പതിവുപോലെ നടിപ്പ് ചക്രവർത്തി ദുൽഖർ കഥാപാത്രത്തോട് പൂർണ നീതി പുലർത്തിയിരിക്കുന്നു, മറുവശത്ത് ഒരു സ്വഭാവ നടനെന്ന നിലയിൽ സമുദ്രക്കനിയും. മികച്ച പ്രകടനം കാഴ്ചവച്ച ഭാഗ്യശ്രീയ്ക്കും പ്രത്യേക അഭിനന്ദനങ്ങൾ. ജേക്സ് ബിജോയ്‌യുടെ സ്കോറുകൾ മികച്ചതാണ്" എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്.
1950കളിലെ ഒരു സൂപ്പര്‍ സ്റ്റാറിനെ ചുറ്റിപ്പറ്റി കഥ പറയുന്ന ചിത്രം ഗംഭീര ഡ്രാമയാണ് സമ്മാനിക്കുന്നതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ രമേഷ് ബാല കുറിച്ചിരിക്കുന്നു. യഥാര്‍ഥ ജീവിതത്തിലെ നടിപ്പ് ചക്രവര്‍ത്തിയാണ് ദുല്‍ഖറെന്ന് പ്രശംസിക്കുന്ന അദ്ദേഹം ഭാഗ്യശ്രീ ബോര്‍സെയെയും സമുദ്രക്കനിയെയും അഭിനന്ദിച്ചിട്ടുമുണ്ട്. നന്നായി എടുത്തിരിക്കുന്ന ഒരു പിരീഡ് ഡ്രാമ എന്നാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
മൂര്‍ച്ചയുള്ള, ടെന്‍ഷന്‍ സൃഷ്ടിക്കുന്ന, കണ്ടിരിക്കാന്‍ അങ്ങേയറ്റം പ്രേരിപ്പിക്കുന്ന ആദ്യ പകുതിയാണ് ചിത്രത്തിന്‍റേതെന്ന് ലെറ്റ്സ് ഒടിടി ഗ്ലോബല്‍ എക്സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. കഥാപരിസരം പതിയെ സെറ്റ് ചെയ്യുന്ന ചിത്രം നിങ്ങളെ അവിടെ പിടിച്ചിരുത്തും. ഭാഗ്യശ്രീ ബോര്‍സെയാണ് ചിത്രത്തിലെ ഏറ്റവും വലിയ സര്‍പ്രൈസ്. ദുല്‍ഖറിന്‍റെയും സമുദ്രക്കനിയുടെയും ഈഗോ ക്ലാഷ് ആണ് ചിത്രത്തിന്‍റെ കേന്ദ്ര സ്ഥാനത്ത്. ഒരു നടനെന്ന നിലയില്‍ ദുല്‍ഖറിന്‍റേ റേഞ്ച് വെളിവാക്കുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ജേക്സ് ബിജോയ്‍യുടെ പശ്ചാത്തല സംഗീതത്തെയും പ്രസ്തുത പോസ്റ്റില്‍ പ്രശംസിച്ചിട്ടുണ്ട്.
ട്രാക്കര്‍മാരായ ലെറ്റ്സ് സിനിമയും ഭാഗ്യശ്രീ ബോര്‍സെയെ പ്രശംസിച്ചിട്ടുണ്ട്. ദുല്‍ഖര്‍- സമുദ്രക്കനി രംഗങ്ങള്‍ക്കും ഇവര്‍ കൈയടി നല്‍കുന്നു. ഗംഭീര ഇന്‍റര്‍വെല്‍ ബ്ലോക്ക് ആണെന്ന് പറഞ്ഞിരിക്കുന്ന പോസ്റ്റില്‍ രണ്ടാം ഭാഗത്തിനായി വലിയ കാത്തിരിപ്പാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നതെന്നും പറയുന്നു. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ്, റാണ ദഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates