'ലോകയുടെ ലാഭത്തിന്റെ ഒരു വിഹിതം ടീമിന്, അവർ അത് അർഹിക്കുന്നുണ്ട്'; ദുൽഖർ സൽമാൻ

അഞ്ച് ഭാഗമായാണ് ചിത്രം ആദ്യം പദ്ധതിയിട്ടത്.
Dulquer Salmaan
Dulquer Salmaanവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും വൻ പ്രേക്ഷക സ്വീകാര്യതയാണ് ലോകയ്ക്ക് ലഭിക്കുന്നത്. റിലീസ് ചെയ്ത് ഏഴാം ദിവസം ചിത്രം 100 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ലാഭ വിഹിതം ലോക ടീമിന് പങ്കുവയ്ക്കുമെന്ന് പറയുകയാണ് നിർമാതാവ് ദുൽഖർ സൽമാൻ. അഞ്ച് ഭാ​ഗങ്ങളായാണ് ചിത്രം പ്ലാൻ ചെയ്തിരിക്കുന്നതെന്നും അത് ഇനിയും കൂടുമോ എന്ന് അറിയില്ലെന്നും ചെന്നൈയിൽ നടന്ന സക്സസ് മീറ്റിൽ ദുൽഖർ വ്യക്തമാക്കി.

"അഞ്ച് ഭാഗമായാണ് ചിത്രം ആദ്യം പദ്ധതിയിട്ടത്. ഇനിയും വളരുമോ എന്ന് അറിയില്ല. അതിനുള്ള സ്‌കോപ്പുണ്ട്. ലാഭത്തിന്റെ ഒരു വിഹിതം ടീമിന് പങ്കുവെക്കും. അവര്‍ അത് അർഹിക്കുന്നുണ്ട്." -ദുൽഖർ പറഞ്ഞു.

ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് കല്യാണി പ്രിയദർശൻ നായികയായെത്തിയ ലോക മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളോടെ മുന്നേറുകയാണ്. മലയാളത്തിലെ ആദ്യ ലേഡി സൂപ്പർ ഹീറോ ചിത്രം കൂടിയാണ് ലോക. ഡൊമിനിക് അരുണും ശാന്തി ബാലചന്ദ്രനുമാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. മലയാള സിനിമയിൽ ആദ്യമായി ഫിലിം ഫ്രാഞ്ചൈസിക്ക് കൂടിയാണ് ലോകയിലൂടെ തുടക്കമിട്ടിരിക്കുന്നത്. ലോക എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'.

Dulquer Salmaan
'അമ്മയിൽ സ്ത്രീകൾ വന്നത് നല്ല കാര്യമല്ലേ; പ്രശ്നങ്ങൾ കുറച്ചൊക്കെ ഊതിപ്പെരുപ്പിച്ച് കാണിക്കാൻ ആളുകൾ ശ്രമിച്ചു'

സൂപ്പർ ഹീറോ ആയ ചന്ദ്ര എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ നസ്‌ലൻ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 30 കോടി ബജറ്റിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്.

Dulquer Salmaan
50 കോടി ക്ലബ്ബിൽ ഹൃദയപൂർവം; പ്രേക്ഷകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് മോഹൻലാൽ

ചന്തു സലിംകുമാർ, അരുൺ കുര്യൻ, നിഷാന്ത് സാ​ഗർ, വിജയരാഘവൻ, രഘുനാഥ് പാലേരി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. ചമൻ ചാക്കോയാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സം​ഗീത സംവിധാനമൊരുക്കിയിരിക്കുന്നത്.

Summary

Cinema News: Actor Dulquer Salmaan says he will share profit of Lokah movie to whole crew.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com