'നടിപ്പ് ചക്രവര്‍ത്തി ഇനി ഒടിടിയില്‍ നടിക്കും'; കാന്തയുടെ ഒടിടി റിലീസ് തിയ്യതി

ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് കാന്ത
Kaantha
Kaanthaഫെയ്സ്ബുക്ക്
Updated on
1 min read

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രമാണ് കാന്ത. തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങിയ ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനം ഏറെ കയ്യടി നേടിയിരുന്നു. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് കാന്ത എന്നാണ് കരുതപ്പെടുന്നത്. ബോക്‌സ് ഓഫീസ് റണ്ണിന് പിന്നാലെ കാന്ത ഒടിടിയിലേക്ക് എത്തുകയാണ്.

Kaantha
'എന്ത് നീതി? സസൂക്ഷ്മം തയ്യാറാക്കിയ തിരക്കഥ'; അതിജീവിതയെ ചേര്‍ത്തുപിടിച്ച് പാര്‍വതി

നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് കാന്തയുടെ ഒടിടി എന്‍ട്രി. ഡിസംബര്‍ 12ന് ചിത്രം നെറ്റ്ഫ്‌ളിക്‌സ് സ്്ട്രീമിങ് ആരംഭിക്കും. മികച്ച പ്രതികരണം നേടിയ ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനത്തിന് അവാര്‍ഡുകളും ലഭിക്കുമെന്നാണ് ആരാധകര്‍ പറഞ്ഞത്. പഴയകാലത്തെ സിനിമാജീവിതങ്ങളിലൂടെയാണ് കാന്ത കഥ പറഞ്ഞത്.

Kaantha
'അവള്‍ക്കൊപ്പം, എന്നും'; വിധിക്കു പിന്നാലെ അതിജീവിതയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍

സമുദ്രക്കനിയും പ്രധാന വേഷത്തിലെത്തിയ സിനിമയിലെ നായിക ഭാഗ്യശ്രീ ബോര്‍സെ ആയിരുന്നു. സെല്‍വമണി സെല്‍വരാജിന്റേതായിരുന്നു സംവിധാനം. റാണ ദഗുബാട്ടിയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയിരുന്നു. ദുല്‍ഖറും റാണയും ചേര്‍ന്നാണ് സിനിമെയാരുക്കിയത്. ദുല്‍ഖര്‍ തന്നെയാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്തതും.

നടിപ്പ് ചക്രവര്‍ത്തിയെന്ന് ആരാധകര്‍ വിളിക്കുന്ന ടികെ മഹാദേവന്‍ എന്ന സൂപ്പര്‍ താരത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിച്ചത്. അതേസമയം കാന്ത തമിഴ് സിനിമയിലെ ആദ്യ സൂപ്പര്‍ താരം ത്യാഗരാജ ഭാഗവതരുടെ കഥയാണെന്ന് ആരോപണം വിവാദത്തിന് വഴിയൊരുക്കിയിരുന്നു. പ്രണയവും പ്രതികാരവും ഈഗോയുമൊക്കെ അവതരിപ്പിക്കുന്ന സിനിമയൊരു പീരിയഡ് ഡ്രാമയും ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായിരുന്നു.

Summary

Dulquer Salmaan starrer Kaantha ott release date is out. Film to be streamed in Netflix.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com