'കാശ് പോകുമെന്നാണ് ആദ്യം ഞങ്ങൾ കരുതിയത്; ലോകയുടെ ഈ വിജയം വിശ്വസിക്കാനായില്ല'

ഇതുവരെ വളരെ സെയ്ഫ് ആയി ലാൻഡ് ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞു.
Dulquer, Lokah
Dulquer, Lokahവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ലോകയുടെ വൻ വിജയത്തിന്റെ സന്തോഷത്തിലാണിപ്പോൾ ചിത്രത്തിന്റെ നിർമാതാവ് കൂടിയായ നടൻ ദുൽഖർ സൽമാൻ. കല്യാണി പ്രിയദർശൻ, നസ്‌ലിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയൊരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് ദുൽഖർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

താൻ അഭിനയിച്ച സിനിമകൾ പോലും ഇത്രയും വലിയ ഹിറ്റായിട്ടില്ലെന്നും സിനിമയുടെ ഇത്ര വലിയ വിജയത്തെ ആർക്കും ആദ്യം വിശ്വസിക്കാനായില്ലെന്നും ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ദുൽഖർ പറഞ്ഞു.

“ഇത് ഞങ്ങളുടെ ഏഴാമത്തെ പ്രൊഡക്ഷൻ ആണ്. ഇതുവരെ വളരെ സെയ്ഫ് ആയി ലാൻഡ് ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞു. പക്ഷേ ലോകയെപ്പോലെ മറ്റൊന്നും ഉണ്ടായിട്ടില്ല. ഒരു അഭിനേതാവ് എന്ന നിലയിൽ പോലും എന്റെ ഒരു സിനിമയും ഇങ്ങനെ ഹിറ്റായിട്ടില്ല. ആദ്യ ഭാഗത്തിൽ കുറച്ച് നഷ്ടം വരുമെന്നാണ് ഞങ്ങൾ കരുതിയത്. നല്ല സിനിമയാകും എന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു പക്ഷേ സിനിമയുടെ ബജറ്റും വലുതായിരുന്നു.

മാത്രമല്ല ആരും ആദ്യം സിനിമയെ ഏറ്റെടുക്കാൻ വന്നില്ല. ഇനി വരുന്ന ഭാഗങ്ങൾ കൂടുതൽ പൈസയുണ്ടാക്കും എന്നാണ് ഞങ്ങൾ കരുതിയത്. പക്ഷേ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ള റിവ്യൂസും ആദ്യ ദിവസം മുതൽ ഞാൻ കണ്ടു തുടങ്ങി. അതുതന്നെ നല്ലൊരു സൂചനയായിരുന്നു. ഈ സിനിമയുടെ ഇത്ര വലിയ വിജയത്തെ ഞങ്ങൾക്ക് ആർക്കും ആദ്യം വിശ്വസിക്കാനായില്ല', ദുൽഖർ പറഞ്ഞു.

ആഗോള ബോക്സ് ഓഫീസിൽ ചിത്രം 250 കോടി പിന്നിട്ടു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പുറത്തിറങ്ങി പത്തൊമ്പതാമത്തെ ദിവസമാണ് ചിത്രം 250 കോടി ക്ലബ്ബിലേക്ക് എത്തുന്നത്. ഈ നേട്ടത്തിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളം സിനിമയാണിത്. മോഹൻലാൽ ചിത്രമായ എംപുരാൻ ആണ് ഒന്നാം സ്ഥാനത്തുള്ള സിനിമ.

Dulquer, Lokah
'മറ്റുള്ളവരുടെ മുറികളിലേക്ക് ഒളിഞ്ഞുനോക്കുന്നത് മര്യാദകേടാണ്, നിങ്ങൾക്ക് രക്തം ഒട്ടും പറ്റില്ലല്ലോ'; വേണുവിന്റെ കത്തിന് മറുപടിയുമായി ചാത്തനും ഒടിയനും

265 കോടിയാണ് എംപുരാന്റെ നേട്ടം. ഈ നേട്ടത്തോടെ ലോക മഞ്ഞുമ്മൽ ബോയ്‌സിന്റെ ആഗോള കളക്ഷനെ മറികടന്നു. 242.25 കോടിയാണ് മഞ്ഞുമ്മൽ ബോയ്‌സിന്റെ നേട്ടം. മോഹൻലാൽ ചിത്രമായ തുടരുമിനെ ലോക നേരത്തെ മറികടന്നിരുന്നു. 235 കോടിയാണ് തുടരുമിന്റെ ആഗോള കളക്ഷൻ. ഈ റെക്കോർഡിനെയാണ് ലോക മറികടന്നത്.

Dulquer, Lokah
'എന്റെ യഥാർഥ സ്വത്വത്തിലേക്ക് ഞാൻ പടിപടിയായി നടന്നടുക്കുന്നു'; മുൻ ഭർത്താവിന്റെ വിവാഹദിനത്തിൽ കുറിപ്പുമായി വീണ നായർ

ജൂഡ് ആന്തണി ജോസഫ് ചിത്രമായ 2018 നെയും ലോക മറികടന്നു. 174.25 കോടിയാണ് 2018 ന്റെ നേട്ടം. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

Summary

Cinema News: Actor Dulquer Salmaan talks about Lokah success.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com