ആശങ്ക വേണ്ട, ദുല്‍ഖര്‍ ഓകെ ആണ്; ആ വിഡിയോ പരസ്യത്തിനുവേണ്ടി

ഒരു മൊബൈല്‍ പരസ്യത്തിന്റെ പ്രമോഷനുവേണ്ടിയായിരുന്നു ആ വിഡിയോ ചിത്രീകരിച്ചത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on: 
1 min read

രണ്ട് ദിവസമായി ദുല്‍ഖര്‍ സല്‍മാന്‍ ആരാധകരെല്ലാം ആശങ്കയിലായിരുന്നു. വികാരാധീനനായുള്ള ഒരു വിഡിയോ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തതാണ് ആശങ്കകള്‍ക്ക് വഴിവെച്ചത്. എന്നാല്‍ ആരാധകര്‍ക്ക് ആശ്വാസമായി പുതിയ അപ്‌ഡേറ്റ് എത്തുകയാണ്. ഒരു പരസ്യത്തിന്റെ ഭാഗമായിട്ടായിരുന്നു താരത്തിന്റെ വിഡിയോ. 

ഒരു മൊബൈല്‍ പരസ്യത്തിന്റെ പ്രമോഷനുവേണ്ടിയായിരുന്നു ആ വിഡിയോ ചിത്രീകരിച്ചത്. മൊബൈലിന്റെ പരസ്യവും ദുല്‍ഖര്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. ''ഈ മൊബൈല്‍ എന്നില്‍ ചെലുത്തിയ മാന്ത്രിക ശക്തി ഞാന്‍ വിചാരിച്ചതിലും ശക്തമാണ്.  മെഡിറ്റേഷന്‍ ചെയ്തിട്ട് പോലും ഇതിന്റെ വശീകരണത്തില്‍ നിന്ന് എനിക്ക് രക്ഷപെടാന്‍ കഴിയുന്നില്ല. ഞാന്‍ വീണ്ടും ശ്രമിക്കുന്നുണ്ട്. അടുത്ത തവണ മൊബൈല്‍ തെറാപ്പി നോക്കാം'വിഡിയോയുടെ അടിക്കുറിപ്പില്‍ ദുല്‍ഖര്‍ പറയുന്നു.

പ്രമോഷന്‍ ആയിരുന്നല്ലേ എന്ന ആശ്വാസം പങ്കുവെക്കുന്നര്‍ നിരവധിയാണ്. എന്നാല്‍ അതിനൊപ്പം രൂക്ഷ വിമര്‍ശനവും ഉയരുന്നുണ്ട്. ആളുകളെ ഇങ്ങനെ പറ്റിക്കരുത് എന്നാണ് ആരാധകരുടെ മകന്റുകള്‍. 

കഴിഞ്ഞ ദിവസമാണ് താന്‍ ഉറങ്ങിയിട്ട് ദിവസങ്ങളായി എന്നു പറഞ്ഞ് ദുല്‍ഖര്‍ വിഡിയോ പങ്കുവച്ചത്. തന്റെ ജീവിതം മാറിയെന്നും പഴയ പോലെയാകാന്‍ പറ്റില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു വിഡിയോ. പങ്കുവച്ച് മിനിറ്റുകള്‍ക്കുള്ളില്‍ താരം അത് ഡിലീറ്റ് ചെയ്യുകയും ചെയ്തതോടെ ആരാധകര്‍ ഒന്നടങ്കം ആശങ്കയിലായി. താരം ഓകെ അല്ലേ എന്ന ചോദ്യവുമായി നിരവധി പേരാണ് എത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chali Pala and Mohanlal
Karthik Subbaraj, Dorothy
Keerthy Suresh
Jason Sanjay
X

FOLLOW US

ON GOOGLE DISCOVER