

സൂര്യ നായകനായെത്തിയ തമിഴ് ചിത്രം ‘സീനി’ലെ വില്ലൻ വേഷത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് യുവതാരം നസ്ലെൻ. ചിത്രത്തിൽ ഈശ്വരൻ എന്ന സൈക്കോ കില്ലറായാണ് താരം എത്തുന്നത്. കഥാപാത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന മികച്ച പ്രതികരണത്തിൽ നന്ദി അറിയിച്ചിരിക്കുകയാണ് നസ്ലെൻ.
ചിത്രത്തിലെ ഈശ്വരൻ എന്ന കഥാപാത്രത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് താരം പ്രേക്ഷകരോടുള്ള സ്നേഹം അറിയിച്ചത്. ‘എല്ലാ അൻപിനും ഈശ്വരൻ നന്ദി അറിയിക്കുന്നു’ എന്നായിരുന്നു നസ്‌ലിന്റെ കുറിപ്പ്. താരത്തിന്റെ പോസ്റ്റിന് താഴെ അഭിനന്ദനങ്ങളുമായി നിരവധി പേരാണ് എത്തുന്നത്.
‘ക്യൂട്ട് സൈക്കോ’, ‘2026ലെ മികച്ച വില്ലൻ’ തുടങ്ങിയ കമന്റുകളിലൂടെ ആരാധകർ കഥാപാത്രത്തെയും നസ്‌ലിന്റെ പ്രകടനത്തെയും പ്രശംസിക്കുകയാണ്. മലയാളത്തിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ നസ്‌ലിന്റെ തമിഴ് അരങ്ങേറ്റം കൂടിയാണ് ‘സീൻ’.
അതേസമയം, തിയറ്ററുകളിൽ മികച്ച പ്രകടനം തുടരുകയാണ് സൂര്യ നായകനായെത്തിയ ചിത്രം. റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോൾ ആഗോള ബോക്സ് ഓഫീസിൽ 100 കോടി ക്ലബ്ബിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് സിനിമ. ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രത്തിൽ നസ്രിയ നസീമും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates