Eko
Ekoഇൻസ്റ്റ​ഗ്രാം

'പട്ടിക്ക് നന്ദി ഉണ്ടെന്ന് പറഞ്ഞവനെ ഒക്കെ ഇങ്ങ് വിളിച്ചോണ്ട് വാ'; 'എക്കോ'യിലെ കുര്യച്ചനെ ചർച്ചയാക്കി സോഷ്യൽ മീഡിയ

ഇപ്പോഴിതാ കുര്യച്ചന്റെ കഥാപാത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകളാണ് ശ്രദ്ധ നേടുന്നത്.
Published on

2025 ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച സിനിമകളിൽ ആദ്യ സ്ഥാനത്ത് തന്നെയുണ്ടാകും ദിൻജിത്ത് അയ്യത്താൻ‌- ബാഹുൽ രമേശ് കൂട്ടുകെട്ടിന്റെ എക്കോ. ഒടിടിയിലും കയ്യടി നേടിക്കൊണ്ടിരിക്കുകയാണിപ്പോൾ എക്കോ. സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ചും ക്ലൈമാക്സിനെക്കുറിച്ചുമൊക്കെയുള്ള ചർച്ചകൾ ഒന്നും സോഷ്യൽ മീഡിയയിൽ ഇതുവരെ കെട്ടടങ്ങിയിട്ടില്ല.

എക്കോയിൽ പ്രേക്ഷകരെ ഒരുപോലെ ഞെട്ടിച്ച കഥാപാത്രങ്ങളായിരുന്നു മ്ലാത്തി ചേട്ടത്തിയും കുര്യച്ചനും. ഇപ്പോഴിതാ കുര്യച്ചന്റെ കഥാപാത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകളാണ് ശ്രദ്ധ നേടുന്നത്. കുര്യച്ചനും പട്ടികളും തമ്മിലുള്ള സംഭാഷണ രം​ഗമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

'എടാ നിന്റെയൊക്കെ അപ്പൂപ്പനേം അമ്മൂമ്മേം ഇവിടെ കൊണ്ടുവന്നത് ഞാനാ... ഈ കുര്യച്ചൻ', 'പട്ടിക്ക് നന്ദി ഉണ്ടെന്ന് പറഞ്ഞവനെ ഇങ്ങ് വിളിച്ചോണ്ട് വാ', 'ഒരു ഒന്നൊന്നര ലോക്ക് തന്നെ ആയിരുന്നു അത്' എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

Eko
പ്രശ്നങ്ങൾ പരി​ഹരിച്ചു; മൂന്ന് മണിക്കൂർ 3 മിനിറ്റ് ദൈർഘ്യം, 'ജന നായകന്' യു എ സർട്ടിഫിക്കറ്റ്

അതേസമയം ഒടിടിയിലും മികച്ച അഭിപ്രായമാണ് എക്കോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. നവംബര്‍ 21 നാണ് എക്കോ തിയറ്ററിലെത്തിയത്. ദിന്‍ജിത്തിന്റേയും ബാഹുലിന്റേയും അനിമല്‍ ട്രിലജിയിലെ മൂന്നാം ഭാഗമാണ് എക്കോ. കിഷ്‌കിന്ധാ കാണ്ഡവും കേരള ക്രൈം ഫയല്‍സ് സീസണ്‍ 2വുമാണ് മറ്റ് രണ്ട് ഭാഗങ്ങള്‍.

Eko
'ആ പ്രത്യേകത നിവിനിലും ജഗതി ചേട്ടനിലും മാത്രമേ കണ്ടിട്ടുള്ളൂ'; അനുഭവം പങ്കിട്ട് റിയ ഷിബു

കിഷ്‌കിന്ധ കാണ്ഡത്തില്‍ ഒപ്പമുണ്ടായിരുന്ന മുജീബ് മജീദ് തന്നെയാണ് എക്കോയുടേയും സംഗീതം. സന്ദീപ് പ്രദീപിനൊപ്പം ബിയാനാ മോമിന്‍, നരേന്‍, വിനീത്, സൗരഭ് സച്ച് ദേവ, ബിനു പപ്പു, അശോകന്‍ തുടങ്ങിയവരും എക്കോയില്‍ പ്രധാന വേഷങ്ങളിലെത്തി.

Summary

Cinema News: Eko movie character Kuriachan goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com