'എലിസബത്ത് എന്റെ മനസുമാറ്റി', നടൻ ബാലയുടെ വിവാഹ റിസപ്ഷൻ ചിത്രങ്ങൾ

സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ബാലയുടെ വിവാഹ റിസപ്ഷൻ വിഡിയോയും ചിത്രങ്ങളും
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on: 
2 min read

നടൻ ബാലയുടെ വിവാഹ റിസപ്ഷൻ ചിത്രങ്ങൾ പുറത്ത്. സുഹൃത്തും ഡോക്ടറുമായ എലിസബത്ത് ആണ് വധു. സിനിമ മേഖലയിലെ പ്രമുഖർ ഉൾപ്പടെ നിരവധി പേരാണ് റിസപ്ഷന് പങ്കെടുത്തത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ബാലയുടെ വിവാഹ റിസപ്ഷൻ വിഡിയോയും ചിത്രങ്ങളും. 

മെറൂൺ ലെഹങ്കയായിരുന്നു എലിസബത്തിന്റെ വേഷം. കുർത്തയും മുണ്ടുമാണ് ബാല ധരിച്ചിരുന്നത്. എലിസബത്ത് തന്റെ മനസ്സ് മാറ്റിയെന്നും സൗന്ദര്യം എന്നത് മനസ്സിലാണ് വേണ്ടതെന്നും വിവാഹശേഷം മാധ്യമങ്ങളോടു സംസാരിക്കവേ ബാല പറഞ്ഞു. തങ്ങൾക്കു രണ്ടു പേർക്കും മതം ഇല്ലെന്നും അതിനാൽ തന്നെ മതം മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു പ്രസക്തിയില്ലെന്നും താരം വ്യക്തമാക്കി. 

ബാലയും എലിസബത്തും നേരത്തെ വിവാഹിതരായിരുന്നു. ക്രിക്കറ്റ് താരം ശ്രീശാന്തിനൊപ്പമുള്ള വിഡിയോയിലൂടെയാണ് വിവാഹിതനായ വിവരം ബാല പങ്കുവെച്ചത്. സെപ്റ്റംബർ അഞ്ചിന് തന്റെ ജീവിതത്തിൽ പുതിയൊരു തുടക്കമാകുന്നുവെന്നും താരം വെളിപ്പെടുത്തി. ഇന്നലെയാണ് വിവാഹറിസപ്ഷനെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ ബാല അറിയിച്ചിരുന്നു. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ വിഷമഘട്ടങ്ങളിൽ തന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു എന്നു കുറിച്ചുകൊണ്ട് എലിസബത്തിനൊപ്പമുള്ള വിഡിയോ താരം പങ്കുവച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chali Pala and Mohanlal
Karthik Subbaraj, Dorothy
Keerthy Suresh
Jason Sanjay
X

FOLLOW US

ON GOOGLE DISCOVER