'വിഷമം താങ്ങാനായില്ല, ഞാന്‍ ചെയ്തത് വൃത്തികേട്, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ആശുപത്രി വിട്ടതായും ഉടനെ തന്നെ നാട്ടിലേക്ക് തിരിച്ചെത്തുമെന്നും എലിസബത്ത്
Elizabeth Udayan
Elizabeth Udayanഫെയ്സ്ബുക്ക്
Updated on
1 min read

ആത്മഹത്യ ശ്രമത്തിന്റെ പേരില്‍ മാപ്പ് പറഞ്ഞ് എലിസബത്ത് ഉദയന്‍. ഒരു ഘട്ടത്തില്‍ തനിക്ക് വിഷമം താങ്ങാന്‍ സാധിക്കാതെ വന്നുവെന്നും അങ്ങനെയാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്നുമാണ് എലിസബത്ത് പറയുന്നത്. അതോടൊപ്പം താന്‍ ആശുപത്രി വിട്ടതായും ഉടനെ തന്നെ നാട്ടിലേക്ക് തിരിച്ചെത്തുമെന്നും എലിസബത്ത് അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് എലിസബത്തിന്റെ പ്രതികരണം.

Elizabeth Udayan
'മരിക്കാനുള്ള പകുതി ധൈര്യം പോരെ ജീവിക്കാൻ? പയ്യന്റെ സ്വഭാവം കൂടി നോക്കിയാൽ കുറെ ആത്മഹത്യകൾ കുറക്കാം'

''ഡിസ്ചാര്‍ജ് ആയി. കുറച്ച് ദിവസത്തിനുള്ളില്‍ നാട്ടില്‍ വരും. ചിരിച്ച മുഖത്തോടെ മാത്രം വീഡിയോ ചെയ്യണം എന്നൊരു തീരുമാനമെടുത്തിട്ടുണ്ട്. അല്ലെങ്കില്‍ വീഡിയോ ചെയ്യില്ല. സോറി, കുറേ പേര്‍ മെസേജ് അയച്ചിരുന്നു. ചിലര്‍ അവരുടെ കയ്യും കാലും വിറച്ചു, എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയായെന്ന് പറഞ്ഞു. സോറി. എനിക്ക് വിഷമം താങ്ങാന്‍ പറ്റിയില്ല. അതൊന്നും ഒരു ന്യായീകരണമല്ല. എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി. സോറി കൊണ്ടൊന്നും മറയ്ക്കാനാകില്ല. എന്തൊക്കെ വിഷമം വന്നാലും പൊരുതണം. ചെറിയ ചെറിയ സന്തോഷങ്ങളാണെങ്കിലും അതിനെ അപ്രിഷിയേറ്റ് ചെയ്യാന്‍ പഠിക്കണം. ശ്രമിക്കുന്നുണ്ട്'' എലിസബത്ത് പറയുന്നു.

Elizabeth Udayan
കണ്ണിന് താഴെയുള്ള ചുളിവുകളെക്കുറിച്ച് ആശങ്കയില്ല, തന്റെ മഹത്വത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകളില്ല; അനായാസം ലാലേട്ടന്‍: അനൂപ് മേനോന്‍

''ഇപ്പോള്‍ കുറച്ച് വിഷമമുള്ള ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഒരു ശ്രമം നടത്തിയതിനാല്‍ ഞാന്‍ കഴിച്ചു കൊണ്ടിരിക്കുന്ന ആന്റി ഡിപ്രസന്റ് മരുന്നുകള്‍ കുറച്ച് നാളത്തേക്ക് നിര്‍ത്താനാണ് പറഞ്ഞിരിക്കുന്നത്. കുറച്ച് ദിവസം കഴിഞ്ഞാല്‍ വീണ്ടും തുടരും. അതിന്റെ വിത്‌ഡ്രോവല്‍ സിന്‍ഡ്രം ഉണ്ടാകും. സാധാരണ പതിയെയാണ് മരുന്ന് നിര്‍ത്തുക. പക്ഷെ ഞാന്‍ ഇങ്ങനൊരു വൃത്തികെട്ട പരിപാടി കാണിച്ചത് കാരണം, ഇനിയും ഡോസ് ചെല്ലുന്നത് ശരീരത്തിന് നല്ലതല്ലാത്തതിനാല്‍ കുറച്ച് ദിവസം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.'' എന്നും താരം പറയുന്നു.

''കുറച്ച് ദിവസത്തേക്ക് വീഡിയോകളുണ്ടാകില്ല. പക്ഷെ ഞാന്‍ സുരക്ഷിതയായി ഇരിക്കുന്നുവെന്ന് കാണിക്കാന്‍ പഴയ വീഡിയോകള്‍ പോസ്റ്റ് ചെയ്യും. നമുക്ക് നാട്ടില്‍ വച്ച് കാണാം. നല്ല നല്ല തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. അത് പ്രാവര്‍ത്തികമാക്കുമെന്ന് കരുതുന്നു. എന്നെ പിന്തുണച്ചവര്‍ക്കും എനിക്കായി പ്രാര്‍ത്ഥിച്ചവര്‍ക്കും വിളിച്ച് അന്വേഷിച്ചവര്‍ക്കും നന്ദി പറയുന്നു. വിഷമിച്ചവരോട് മാപ്പ് പറയുന്നു. ഇപ്പോഴും വിളിച്ച് അന്വേഷിക്കുന്നവരുണ്ട്, അവരോടും നന്ദി പറയുന്നു'' എന്നും എലിസബത്ത് പറയുന്നുണ്ട്.

Summary

Elizabeth Udayan says sorry after he tried to end her life. says she couldn't bear the pain.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com