'എനിക്ക് യാതൊന്നും കാണാൻ കഴിയുന്നില്ല'; കാഴ്ച നഷ്ടപ്പെട്ട വിവരം പങ്കുവച്ച് ബ്രിട്ടീഷ് ​ഗായകൻ

‘നിർഭാഗ്യവശാൽ എന്റെ വലതു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു.
Elton John
എൽട്ടൺ ജോൺഇൻസ്റ്റ​ഗ്രാം
Updated on
1 min read

തന്റെ കാഴ്ച നഷ്ടമായെന്ന് വെളിപ്പെടുത്തി പ്രശസ്ത ബ്രിട്ടീഷ് ​ഗായകനും സം​ഗീത സംവിധായകനുമായ എൽട്ടൺ ജോൺ. ലണ്ടനിലെ വെസ്റ്റ് എൻഡിൽ നടന്ന ‘ദ് ഡെവിൾ വെയേഴ്സ് പ്രാഡ’ എന്ന സംഗീത പരിപാടിയുടെ ഉദ്ഘാടന വേളയിൽ വച്ചാണ് ആരോഗ്യപ്രശ്നത്തെക്കുറിച്ച് ഗായകൻ തുറന്നുപറഞ്ഞത്. 'എനിക്ക് പല പ്രിവ്യൂകളിലും വരാൻ കഴിഞ്ഞില്ല. കാരണം, നിങ്ങൾക്കറിയാവുന്നതുപോലെ എനിക്ക് കാഴ്ച നഷ്ടപ്പെട്ടു.

അതിനാൽ എനിക്ക് കാണാൻ പ്രയാസമാണ്. പക്ഷേ എനിക്ക് ഇത് കേൾക്കാൻ ഇഷ്ടമാണ്, ഞാൻ ഈ രാത്രി നന്നായി ആസ്വദിച്ചു'.- ഉദ്ഘാടന വേദിയിൽ അദ്ദേഹം പറഞ്ഞു. അടുത്തിടെ ഒരഭിമുഖത്തിലും അണുബാധയെത്തുടർന്ന് തനിക്ക് കാഴ്ച നഷ്ടപ്പെട്ട വിവരം ​ഗായകൻ പങ്കുവച്ചിരുന്നു. ‘നിർഭാഗ്യവശാൽ എന്റെ വലതു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. ജൂലൈയിലാണ് അണുബാധയുണ്ടായത്.

നാലു മാസമായി വലത് കണ്ണിൽ ഇരുട്ട് മാത്രമേയുള്ളു. ഇടത് കണ്ണിനും പല പ്രശ്നങ്ങളുണ്ട്. സ്റ്റുഡിയോയിൽ പോയി റെക്കോർഡിങ് കാണാൻ കഴിയില്ല, വരികൾ വായിക്കാനാവുന്നില്ല, യാതൊന്നും കാണാൻ കഴിയുന്നില്ല’, - എൽട്ടൺ ജോണ്‍ പറഞ്ഞു. ആറ് പതിറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിതത്തിൽ അദ്ദേഹം അനവധി ആൽബങ്ങൾ ചെയ്യുകയും നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടുകയും ചെയ്തു.

ഗാനരചയിതാവ് ബേണി ടൗപിനുമായുള്ള ജോണിന്റെ ഗാനരചനാ പങ്കാളിത്തം ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഒന്നാണ്. 1970 കളുടെ തുടക്കത്തിലാണ് എൽട്ടൺ ജോൺ സം​ഗീതവുമായെത്തി ആരാധകമനം കവരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com