എമ്പുരാന്‍ ദേശവിരുദ്ധ സിനിമ, ശരിക്കും നടന്ന സംഭവങ്ങള്‍ കാണിച്ചിട്ടില്ല: ദേവന്‍, വിഡിയോ

ഇന്ത്യയ്ക്കും ഇന്ത്യക്കാര്‍ക്കും എതിരായ സിനിമ
Devan
Devan വിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങിയ എമ്പുരാന്‍ ദേശവിരുദ്ധ സിനിമയാണെന്ന് ദേവന്‍. ശരിക്കും നടന്ന സംഭവങ്ങള്‍ അല്ല സിനിമയില്‍ കാണിച്ചിരിക്കുന്നതെന്നും ദേവന്‍. ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു ദേവന്‍.

Devan
'ഭക്ഷണം കഴിക്കവെ ഒന്ന് എക്കിളെടുത്തു, പിന്നാലെ തല ടേബിളില്‍ കുത്തി വീണു'; എന്നേയും മക്കളേയും തനിച്ചാക്കി സിദ്ധാര്‍ത്ഥ് പോയി; വേദനയൊഴിയാതെ ശാന്തിപ്രിയ

'എമ്പുരാന്‍ എന്ന സിനിമയ്ക്ക് എതിരാണ് ഞാന്‍. ഒരിക്കലും ആ സിനിമയോട് യോജിക്കാന്‍ എനിക്ക് സാധിക്കില്ല. വെറും അസംബന്ധമാണ് എമ്പുരാന്‍. എന്താണവര്‍ കാണിച്ചുവച്ചിരിക്കുന്നത്? അങ്ങനെയൊന്നും ഒരിക്കലും ചെയ്യാന്‍ പാടില്ല. ഇന്ത്യയ്ക്കും ഇന്ത്യക്കാര്‍ക്കും എതിരായ സിനിമയാണ് അത്. ദേശവിരുദ്ധ സിനിമയാണ് എമ്പുരാന്‍. അത് ഞാന്‍ ആരോടും പറയും'' എന്നാണ് ദേവന്‍ പറയുന്നത്.

Devan
ദൈവദൂതനെ പോലെ അവതരിച്ച മമ്മൂട്ടി; അദ്ദേഹം കാരണം ഇന്ന് കുറെയേറെ വയറുകള്‍ നിറയുന്നു, ജീവിതങ്ങള്‍ ചിരിക്കുന്നു: ലോകമറിയാന്‍ ആ കഥ

''നടന്ന കാര്യമാണ് സിനിമയില്‍ കാണിച്ചതെന്ന് പറയുന്നു. പക്ഷെ അതൊന്നും നടന്നതല്ലല്ലോ. പടത്തിന്റെ തുടക്കത്തില്‍ അവര്‍ കുറേ കാര്യങ്ങള്‍ കാണിച്ചു. എന്നിട്ട് പിന്നീടുണ്ടായ കാര്യങ്ങളും അതിന് മുമ്പ് ഉണ്ടായതുമൊക്കെ അവര്‍ മറച്ചു. ആദ്യം സംഭവിച്ചതിന്റെ പ്രത്യാഘാതം മാത്രമേ സിനിമയില്‍ കാണിച്ചിട്ടുള്ളൂ. ശരിക്കും നടന്നത് അവര്‍ പടത്തില്‍ കാണിച്ചിട്ടേയില്ല'' എന്നും ദേവന്‍ പറയുന്നു.

റിലീസ് സമയത്തും വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രമായിരുന്നു എമ്പുരാന്‍. ചിത്രത്തിലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളും രംഗങ്ങളുമാണ് വിവാദമായത്. ഇതോടെ ചിത്രത്തിനെതിരെ ബഹിഷ്‌കരണ ആഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തി. വിവാദങ്ങളഉടെ പശ്ചാത്തലത്തില്‍ സിനിമയില്‍ നിന്നും നിരവധി രംഗങ്ങള്‍ നീക്കം ചെയ്യുകയുമുണ്ടായി.

എന്നാല്‍ ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടാന്‍ എമ്പുരാന് സാധിച്ചു. 268 കോടിയാണ് എമ്പുരാന്‍ നേടിയത്. കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് പുറത്തും വന്‍ വിജയം നേടാന്‍ എമ്പുരാന് സാധിച്ചിരുന്നു. രംഗങ്ങള്‍ നീക്കം ചെയ്തിട്ടും എമ്പുരാന്റെ ബോക്‌സ് ഓഫീസ് കുതിപ്പിന് തടസമുണ്ടായിരുന്നില്ല. ലൂസിഫറിന്റെ രണ്ടാം ഭാഗമായിരുന്നു എമ്പുരാന്‍. പരമ്പരയിലെ മൂന്നാമത്തെ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

Summary

Devan calls Empuraan anti-national. he alleges the film didn't show what realy happened.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com