ഉണ്ണി മുകുന്ദന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് 

'മേപ്പടിയാൻ' റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് റെയ്ഡ്
ഉണ്ണി മുകുന്ദൻ
ഉണ്ണി മുകുന്ദൻ
Updated on: 
1 min read

നടൻ ഉണ്ണി മുകുന്ദന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്. താരത്തിന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനി ഒരുക്കുന്ന 'മേപ്പടിയാൻ' എന്ന സിനിമ റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് റെയ്ഡ്. ചിത്രം ജനുവരി 14നാണ് തീയേറ്ററിലെത്തുക.

ഒറ്റപ്പാലത്തെ ഉണ്ണി മുകുന്ദന്റെ വസതിയിലാണ് റെയ്ഡ് നടക്കുന്നത്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. മേപ്പടിയാന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ സാമ്പത്തിക ഇടപാടുകൾ എൻഫോഴ്സ്മെന്റ് പരിശോധിക്കുന്നുണ്ടെന്നാണ് വിവരം.

വിഷ്ണു മോ​ഹൻ സംവിധാനം ചെയ്യുന്ന മേപ്പടിയാനിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. അഞ്ജു കുര്യനാണ് നായിക. അജു വർഗീസ്, സൈജു കുറുപ്പ്, ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER