'അങ്കിള്‍ എന്തിനാണിങ്ങനെ തുറിച്ചുനോക്കുന്നത്'; സത്യമറിയാതെ ഒരാളെ ക്രൂശിക്കാന്‍ ഇട്ടു കൊടുക്കരുതെന്ന് ഈഷ റെബ്ബയോട് ആരാധകര്‍

കുഞ്ചാക്കോ ബോബന്‍ നായകനായ ഒറ്റിലൂടെ മലയാളത്തിലേക്ക്
Esha Rebba
Esha Rebbaഇന്‍സ്റ്റഗ്രാം
Updated on
1 min read

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി നടി ഈഷ റെബ്ബ പങ്കുവച്ച പോസ്റ്റ്. ഒരു റസ്‌റ്റോറന്റിലിരുന്ന് ദോശ കഴിക്കുന്ന തന്റെ ചിത്രങ്ങളും വിഡിയോകളുമാണ് ഈഷ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ഈ വിഡിയോയിലൂടെ ചര്‍ച്ചയായി മാറിയത് മറ്റൊരാളാണ്. ഈഷയുടെ തൊട്ടു പിന്നിലായി ഇരിക്കുന്ന വ്യക്തിയാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം.

Esha Rebba
സ്ത്രീകേന്ദ്രീകൃത സിനിമകള്‍ ചെയ്യാന്‍ നിര്‍മാതാക്കള്‍ക്ക് ഭയം; കഴിഞ്ഞ വര്‍ഷം കേട്ടത് ആറ് കഥകള്‍, എല്ലാവരും പിന്മാറി: അനന്യ

'അങ്കിള്‍ എന്തിനാണിങ്ങനെ തുറിച്ചുനോക്കുന്നത്' എന്ന ക്യാപ്ഷനോടെയാണ് ഈഷ ചിത്രങ്ങളും വിഡിയോയും പങ്കുവച്ചിരിക്കുന്നത്. ഇതോടെ അങ്കിളിന്റെ നോട്ടവും ഇരിപ്പുമെല്ലാം സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുകയാണ്. മറ്റുള്ളവരുടെ സ്വാകാരത്യയിലേക്കുള്ള കടന്നു കയറ്റമായി കണ്ട് പലരും അദ്ദേഹത്തെ വിമര്‍ശിക്കുന്നുണ്ട്.

Esha Rebba
ഫ്രം ദ് മേക്കേഴ്സ് ഓഫ് 'കിഷ്കിന്ധ കാണ്ഡം'; ഇത്തവണ കൂടെ സന്ദീപും, 'എക്കോ' ഫസ്റ്റ് ലുക്ക്

എന്നാല്‍ നടിയുടെ പോസ്റ്റും ക്യാപ്ഷനും തമാശയായി മാത്രം കണ്ടാല്‍ മതിയെന്നും അദ്ദേഹം എന്ത് ഉദ്ദേശത്തിലാണ് നോക്കിയതെന്ന് അറിയില്ലെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു സെക്കന്റിലെ നോട്ടത്തിന്റെ പേരില്‍ ഒരാളെ സോഷ്യല്‍ മീഡിയയ്ക്ക് ക്രൂശിക്കാനായി ഇട്ടു കൊടുത്തത് ശരിയായില്ലെന്നും ചിലര്‍ പറയുന്നുണ്ട്.

തെലുങ്കിലൂടെയാണ് ഈഷ കരിയര്‍ ആരംഭിക്കുന്നത്. 2012 ല്‍ പുറത്തിറങ്ങിയ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ആയിരുന്നു ആദ്യ സിനിമ. മലയാളികള്‍ക്ക് ഈഷ പരിചിതയാകുന്നത് കുഞ്ചാക്കോ ബോബന്‍ നായകനായ ഒറ്റിലൂടെയാണ്. മാമാ മസ്ചീന്ദ്രയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

Summary

Esha Rebba shares a post about a guy watching her eating at a restaurant. Social media splits into two as some supports and some criticises the actress.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com