

ഗംഭീര തുടക്കമാണ് വാഴ 2വിന് ബോക്‌സ് ഓഫീസില്‍ ലഭിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തില്‍ നിന്നും രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ സോഷ്യല്‍ മീഡിയ താരങ്ങളായ ഹാഷിറും ടീമുമാണ് നായകന്മാര്‍. ഇവര്‍ക്കൊപ്പം തന്നെ സോഷ്യല്‍ മീഡിയ താരങ്ങളായ മറ്റ് പലരും ചിത്രത്തിലുണ്ട്.
വാഴ 2വിലൂടെ കയ്യടി നേടുകയാണ് സോഷ്യല്‍ മീഡിയയിലെ മിന്നും താരമായ ദേവരാജ്. യുറേക്കയുടെ റീലുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ ട്രെന്റ് സെറ്ററായി മാറിയ നടനാണ് ദേവരാജ്. ദേവനും നന്ദഗോപനും തകര്‍ത്തഭിനയിച്ചിട്ടുള്ള യുറേക്കയുടെ റീലുകള്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവയാണ്. സിനിമയില്‍ ദേവന്‍ കയ്യടി നേടുമ്പോള്‍ നന്ദഗോപന്‍ പങ്കുവച്ച കുറിപ്പും മനസ് തൊടുകയാണ്.
ദേവരാജിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു നന്ദഗോപന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്. ''ഹേ ഓള്‍, അഭിമാനം എന്ന് പറഞ്ഞാലത് കുറഞ്ഞു പോകും. വലിയ ഒന്നിന്റെ തുടക്കം മാത്രമാണിത്. ഡാ... നീ എവിടെ നിന്ന് തുടങ്ങിയെന്നും എവിടെ എത്തിയെന്നും ഞാന്‍ അടുത്തു നിന്ന് കണ്ടിട്ടുണ്ട്. നമ്മള്‍ രക്ഷപ്പെട്ടെടാ...'' എന്നാണ് നന്ദഗോപന്റെ കുറിപ്പ്.
പിന്നാലെ മറുപടിയുമായി ദേവരാജുമെത്തി. തുടക്കം എന്നായിരുന്നു ഹഗ് ഇമോജിയോടെ താരത്തിന്റെ മറുപടി. വാഴ 2വിന്റെ തിരക്കഥാകൃത്തും നിര്‍മാതാവുമായ വിപിന്‍ദാസും കമന്റ് ചെയ്തിട്ടുണ്ട്. മോനെ അടുത്തത് നീ എന്നായിരുന്നു വിപിന്‍ ദാസിന്റെ കമന്റ്. കാത്തിരിക്കുന്നു എന്നായിരുന്നു ഇതിനുള്ള നന്ദഗോപന്റെ മറുപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates