

അമിതാഭ് ബച്ചന്റെ പേരിനൊപ്പം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരുകളിലൊന്നാണ് നടി രേഖയുടേത്. ഇരുവരുടെയും പ്രണയകഥ ബോളിവുഡിൽ ഇപ്പോഴും ബോളിവുഡിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. രേഖ അമിതാഭ് ബച്ചനോടുള്ള താൽപര്യം അഭിമുഖങ്ങളിൽ തുറന്നു പറയാറുണ്ടെങ്കിലും ബിഗ് ബി ഇതേക്കുറിച്ച് ഒരിക്കൽ പോലും സംസാരിച്ചിട്ടില്ല. 1981 ൽ പുറത്തിറങ്ങിയ സിൽസില എന്ന ചിത്രത്തിലാണ് താരങ്ങൾ ഏറ്റവും ഒടുവിൽ ഒന്നിച്ചെത്തിയത്.
ബച്ചനുമായി സിനിമ ചെയ്യാത്തതിന്റെ കാരണം പറയുകയാണ് രേഖ. വർഷങ്ങൾക്ക് മുൻപുള്ള ഒരഭിമുഖത്തിലാണ് രേഖ ഇക്കാര്യം തുറന്നു പറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിലായിരുന്നു ഇരുവരുടേയും ജന്മദിനം. രേഖയുടെയും ബിഗ് ബിയുടെയും പിറന്നാളിനോടനുബന്ധിച്ച് ഈ വിഡിയോ ആരാധകർക്കിടയിൽ വീണ്ടും വൈറലാകുകയായിരുന്നു.
"അമിതാഭ് ജിക്കൊപ്പമുള്ള ചിത്രം എന്നെ സംബന്ധിച്ച് വളരെ അമൂല്യമാണ്. സംഭവിക്കേണ്ടത് സമയത്ത് നടക്കും. കൂടാതെ ഞങ്ങളെ രണ്ടു പേരുടെയും കഴിവിനൊത്ത ഒരു പ്രൊജക്ട് ചെയ്യാൻ സംവിധായകർക്ക് ആയിട്ടില്ല. കാത്തിരുന്നു ലഭിക്കുന്ന ഫലം മധുരമായിരിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സമയമല്ല പ്രധാനം, അത് സംഭവിക്കുമായിരിക്കും"- രേഖ പറഞ്ഞു.
എന്നാൽ ഒരു അഭിമുഖത്തിൽ രേഖ പരിചയക്കാരി മാത്രമാണെന്ന് അമിതാഭ് ബച്ചൻ പറഞ്ഞിരുന്നു. സെറ്റുകളിൽ കാണും, സഹതാരം എന്നതിന് അപ്പുറം യാതൊരു സൗഹൃദവും ഇല്ലെന്നായിരുന്നു ബച്ചൻ പറഞ്ഞത്. സിൽസില കൂടാതെ ദോ അഞ്ജാനെ, സുഹാഗ്, മുഖദ്ദർ കാ സിക്കന്ദർ തുടങ്ങിയ സിനിമകളിലും ഇരുവരും ഒന്നിച്ചെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates