കണ്ട് രണ്ട് കണ്ണ്! കണ്ണുകളിലൂടെ അമ്പരപ്പിക്കുന്ന ഫഫ

ഒരു കഥാപാത്രത്തെ മികവുറ്റതാക്കാൻ നെടുനീളൻ ഡയലോ​ഗുകളോ ഓവർ എക്സ്പ്രഷനോ ഒന്നും ഫഹദിന് ആവശ്യമില്ല, കണ്ണുകൾ തന്നെ ധാരാളമാണ്.
Fahadh Faasil
Fahadh Faasilഇൻസ്റ്റ​ഗ്രാം

മഹേഷ് ആയും ജോജിയായും ഷമ്മിയായും ജോഷ്വായായും രം​ഗണ്ണനായും സിനിമാ പ്രേക്ഷകരുടെ മനസിലേക്ക് ഫഹദ് ഫാസിൽ എന്ന നടൻ കുടിയേറിയിട്ട് വർഷങ്ങളായി. 2002 ൽ അച്ഛൻ ഫാസിൽ സംവിധാനം ചെയ്ത കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ 20-ാം വയസിലായിരുന്നു ഫഹദിന്റെ സിനിമയിലേക്കുള്ള കടന്നുവരവ്. ആ വരവിൽ കാര്യമായ ​ഗുണമൊന്നും ഫഹദിന് ഉണ്ടായില്ല, ഫഹദ് അതിനായി ഒന്നും ശ്രമിച്ചതുമില്ല.

പിന്നീട് ഏഴ് വർഷങ്ങൾക്ക് ശേഷം കേരള കഫേ എന്ന ചിത്രത്തിലൂടെ ഫഹദ് രണ്ടാം വരവ് നടത്തി. താനും ഇവിടെയൊക്കെ തന്നെയുണ്ടേ എന്ന ഫഹദിന്റെ ഓർമപ്പെടുത്തൽ കൂടിയായിരുന്നു ആ വരവ്. പിന്നെയും രണ്ട് വർഷമെടുത്തു ഫഹദിന് മലയാള സിനിമയിൽ സ്ഥാനം ഉറപ്പിക്കാൻ. 2011 ൽ പുറത്തിറങ്ങിയ ചാപ്പ കുരിശ് എന്ന ചിത്രത്തിലൂടെയായിരുന്നു അത്. പിന്നീട് ഇങ്ങോട്ട് ഫഹദിന്റെ കാലമാണ്.

കൊമേഴ്സ്യലി സക്സസ് ആയ സിനിമകളും നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ചിത്രങ്ങളുമൊക്കെയായി ഫഹദ് തന്റെ യാത്ര തുടരുന്നു. ഓരോ സിനിമയിലും സ്വയം രാകി മിനുക്കി അയാൾ പുതിയ മേച്ചിൽ പുറങ്ങൾ തേടുന്നു. ഇന്ന് ഫഹദിന്റെ 43-ാം ജന്മദിനമാണ്. പ്രിയ നടന് ആശംസകൾ നേരുന്നതിന്റെ തിരക്കിലാണ് ആരാധകരും സിനിമാ ലോകവും. ഫഹദിന്റെ അഭിനയത്തെക്കുറിച്ച് പറയുമ്പോഴൊക്കെയും അദ്ദേഹത്തിന്റെ വിടർന്ന ആ വലിയ കണ്ണുകളും നമ്മുടെ മനസിലേക്ക് കടന്നു വരും.

കണ്ണുകൾ കൊണ്ടാണ് ഫഹദ് അഭിനയിക്കുന്നത് എന്ന് പറഞ്ഞാലും തെറ്റില്ല. ഒരു കഥാപാത്രത്തെ മികവുറ്റതാക്കാൻ നെടുനീളൻ ഡയലോ​ഗുകളോ ഓവർ എക്സ്പ്രഷനോ ഒന്നും ഫഹദിന് ആവശ്യമില്ല, കണ്ണുകൾ തന്നെ ധാരാളമാണ്. ഫഹദിന്റെ ഏത് സിനിമയെടുത്ത് നോക്കിയാലും കണ്ണുകൾക്ക് ഒരു പ്രത്യേക സ്ഥാനമുണ്ടാകും. കണ്ണിലൂടെ കാര്യം പറഞ്ഞ ഫഹദിന്റെ ചില കഥാപാത്രങ്ങളിലൂടെ.

1. 22 ഫീമെയിൽ കോട്ടയം

22 Female Kottayam
22 ഫീമെയിൽ കോട്ടയംവിഡിയോ സ്ക്രീൻഷോട്ട്

22 ഫീമെയിൽ കോട്ടയത്തിലെ സിറിളിനെ ഓർമയില്ലേ. ടെസയുടെ പ്രതികാരത്തിന് ശേഷം അയാൾ കണ്ണു തുറന്ന് എഴുന്നേൽക്കുന്നത് മറ്റൊരു യാഥാർഥ്യത്തിലേക്കാണ്. ഫഹദിന്റെ ആ രം​ഗം ഒരിക്കലും നമുക്ക് മറക്കാനാകില്ല. നിസഹായാവസ്ഥ, കുറ്റബോധം, ദേഷ്യം, നിരാശ തുടങ്ങി എല്ലാം സിറിൽ എക്സ്പ്രസ് ചെയ്തത് കണ്ണുകളിലൂടെയായിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം 2012 ലാണ് പുറത്തുവന്നത്. റിമ കല്ലിങ്കൽ ആണ് ചിത്രത്തിൽ നായികയായെത്തിയത്.

2. അന്നയും റസൂലും

Annayum Rasoolum
അന്നയും റസൂലുംവിഡിയോ സ്ക്രീൻഷോട്ട്

അന്നയും റസൂലിലേക്ക് വന്നാൽ, അന്നയെ ആദ്യമായി കാണുമ്പോൾ കണ്ണിമ ചിമ്മാതെയാണ് റസൂൽ നോക്കിയിരിക്കുന്നത്. ഫഹദ് സിനിമയിൽ ജീവിക്കുകയായിരുന്നു എന്ന് പറഞ്ഞാലും തെറ്റില്ല. രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിൽ ആൻഡ്രിയ ജെർമിയയാണ് നായിക ആയെത്തിയത്. 12 കോടിയോളം ചിത്രം ബോക്സോഫീസിൽ കളക്ട് ചെയ്യുകയും ചെയ്തു.

3. ഒരു ഇന്ത്യൻ‌ പ്രണയകഥ

Oru Indian Pranayakadha
ഒരു ഇന്ത്യൻ‌ പ്രണയകഥവിഡിയോ സ്ക്രീൻഷോട്ട്

ഫഹദിന്റെ മലയാളികൾക്ക് ഇഷ്ടമുള്ള കഥാപാത്രങ്ങളിലൊന്നാണ് ഒരു ഇന്ത്യൻ‌ പ്രണയകഥയിലെ അയ്മനം സിദ്ധാർഥൻ. എത്ര രസകരമായാണ് ഫഹദ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അമല പോളിനൊപ്പം ബസിൽ യാത്ര ചെയ്യുന്ന ഫഹദിന്റെ രം​ഗം കണ്ട് മലയാളികൾ മനസറിഞ്ഞ് ചിരിച്ചു. ഐറിൻ അടുത്തിരിക്കുമ്പോൾ സെൽഫ് കൺട്രോൾ ചെയ്യാൻ പെടാപാട് പെടുന്ന സിദ്ധാർഥനെ കണ്ണുകളിലൂടെയാണ് ഫഹദ് അമ്പരപ്പിച്ചത്.

4. ഇയ്യോബിന്റെ പുസ്തകം

Iyobinte Pusthakam
ഇയ്യോബിന്റെ പുസ്തകംവിഡിയോ സ്ക്രീൻഷോട്ട്

ഇയ്യോബിന്റെ പുസ്തകത്തിൽ പലയിടങ്ങളിലായി ഫഹദിന്റെ കണ്ണുകൾ ഇമോഷൻസ് കൺവേ ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് അപ്പൻ ഇയ്യോബിന് മുന്നിൽ അലോഷി (ഫഹദ്) വരുന്ന സീനുകളിലെല്ലാം നമുക്ക് അത് കാണാം. പലപ്പോഴും ഇയ്യോബിന് മുൻപിൽ വന്ന് നിൽക്കുമ്പോഴെല്ലാം അലോഷി കണ്ണുകൾ താഴ്ത്തിയാണ് നിൽക്കുന്നതും. അമൽ നീരദ് സംവിധാനം ചെയ്ത ഇയ്യോ​ബിന്റെ പുസ്തകം ഇന്നും ഒരു ക്ലാസ് ചിത്രമാണെന്ന കാര്യത്തിൽ തർക്കമില്ല.

5. തൊണ്ടിമുതലും ദൃക്സാക്ഷിയും

Thondimuthalum Driksakshiyum
തൊണ്ടിമുതലും ദൃക്സാക്ഷിയുംവിഡിയോ സ്ക്രീൻഷോട്ട്

റിയലിസ്റ്റിക് സിനിമകളിൽ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള സിനിമകളിലൊന്നാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും. സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവർക്കൊപ്പം കിടിലൻ പെർഫോമൻസുമായി ഫഹദും ചിത്രത്തിലെത്തി. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രസാദ് എന്ന കഥാപാത്രമായാണ് ഫഹദ് എത്തിയത്. ചിത്രത്തിലെ ഫഹദിന്റെ ഇൻട്രോ സീൻ തന്നെ കണ്ണുകളിലൂടെയായിരുന്നു. ബസിൽ ഇരുന്ന് മാല പൊട്ടിക്കുന്ന സീനിൽ കള്ളന്റെ കണ്ണിലെ സൂക്ഷ്മത മലയാളികൾ ഫഹദിന്റെ കണ്ണുകളിലൂടെ അടുത്തറിഞ്ഞു.

6. കണ്ണുകളിലൂടെ അഭിനയിക്കുന്ന ഫഹദ്

Fahadh Faasil
ഫഹദ്വിഡിയോ സ്ക്രീൻഷോട്ട്

എന്റെ അമ്മയുടെ കണ്ണുകളാണ് എനിക്ക്. ഞാൻ സിനിമയിൽ വന്നിട്ട് 12 വർഷമേ ആയിട്ടുള്ളൂ. കഴിഞ്ഞ 28 വർഷവും ഈ കണ്ണുമായാണ് ഞാൻ ജീവിച്ചത്. ഈ കണ്ണിന് അന്നൊന്നും ഒരു പ്രത്യേകതയും എനിക്ക് തോന്നിയിട്ടില്ല. അത് എന്റെ കണ്ണ് ഷൂട്ട് ചെയ്യുന്ന സിനിമാറ്റോ​ഗ്രഫേഴ്സിന്റെ പ്രത്യേകതയാണ്.- ഒരിക്കൽ ഒരഭിമുഖത്തിൽ തന്റെ കണ്ണുകളേക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. ഫഹദിന്റെ സിനിമകളിൽ അദ്ദേഹത്തിന്റെ കണ്ണുകൾ ഹൈലൈറ്റ് ചെയ്യുന്ന ഒരുപക്ഷേ ഛായാ​ഗ്രഹകന്റെയും സംവിധായകന്റെയുമൊക്കെ കഴിവായിരിക്കും, പക്ഷേ കണ്ണിലൂടെ പുതിയൊരു ലോകത്തെ കാണിച്ചു തരാൻ ഫഹദിന് മാത്രമേ സാധിക്കുകയുള്ളൂ. കുമ്പളങ്ങി നൈറ്റ്സ്, ജോജി, മാലിക്, മലയൻകുഞ്ഞ്, പാച്ചുവും അത്ഭുതവിളക്കും, ആവേശം, വിക്രം അങ്ങനെ ഏത് സിനിമയെടുത്താലും കണ്ണുകൾ കൊണ്ട് അഭിനയിക്കുന്ന ഫഹദിനെ കാണാം.

Summary

Cinema News: Happy Birthday Fahadh Faasil, Fahadh acts with his eyes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com