Odum Kuthira Chaadum Kuthira
Odum Kuthira Chaadum Kuthiraഫെയ്സ്ബുക്ക്

ഓണം റേസിൽ കിതച്ച് ഫഫയും കൂട്ടരും- 'ഓടും കുതിര ചാടും കുതിര'; റിവ്യൂ

കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ ആയിരുന്നു ആദ്യം മുതൽ അവസാനം വരെയുള്ള സിനിമയുടെ പോക്ക്.
Published on
ഓടും കുതിര ചാടും കുതിര റിവ്യൂ(2 / 5)

ത്തവണ ഓണം കളറാക്കാൻ കൈ നിറയെ ചിത്രങ്ങളാണ് തിയറ്ററുകളിലെത്തിയത്. അക്കൂട്ടത്തിലൊന്നായിരുന്നു ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ഓടും കുതിര ചാടും കുതിര. അൽത്താഫ് സലിം ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ​ഹിച്ചിരിക്കുന്നത്.

ഫഹദും കല്യാണിയും അൽത്താഫും ഒന്നിക്കുന്നതു കൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി ടിക്കറ്റെടുത്തത്. എന്നാൽ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ ആയിരുന്നു ആദ്യം മുതൽ അവസാനം വരെയുള്ള സിനിമയുടെ പോക്ക്. എവിടെയും എങ്ങും എത്താത്ത കഥ തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ നെ​ഗറ്റീവ്.

കല്യാണ ദിവസം കുതിരപ്പുറത്തു നിന്ന് വീണ് കോമയിലായിപ്പോകുന്ന നായകനും പിന്നീട് അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളിലൂടെയുമാണ് ചിത്രം കടന്നു പോകുന്നത്. എബി മാത്യു എന്ന കഥാപാത്രമായി ഫഹദും നിധിയായി കല്യാണിയുമെത്തുന്നു. വൻ ഹൈപ്പറായിട്ടുള്ള രണ്ട് വ്യക്തികളാണ് നിധിയും എബി മാത്യുവും. നർമത്തിന്റെ മേമ്പൊടിയോടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഹ്യൂമർ ചിലയിടങ്ങളിലൊഴിച്ചാൽ ഭയങ്കര ഓവറായിരുന്നു എന്ന് തന്നെ പറയാം.

‍പെർഫോമൻസിലും അത്ര ​ഗംഭീരം എന്നു പറയാൻ മാത്രമൊന്നുമില്ല. ആവശ്യത്തിലധികം വെറുപ്പിക്കൽ തന്നെയാണ് കല്യാണിയുടെയും ഫഹദിന്റെയും പെർഫോമൻസ്. കരിയറിൽ അത്യാവശ്യം നന്നായി നിൽക്കുന്ന ഫഹദ് എന്തിനാണ് ഇങ്ങനെയൊരു സിനിമ സെലക്ട് ചെയ്തത് എന്ന് പല പ്രാവശ്യം നമുക്ക് തോന്നിപ്പോകും.

ലാൽ, വിനയ് ഫോർട്ട്, രേവതി പിള്ള തു‌ടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ആദ്യമൊക്കെ വെറുപ്പിക്കലായിരുന്നെങ്കിലും പിന്നീട് ട്രാക്ക് മാറി വരുന്നുണ്ട് ലാലിന്റെ അപ്പൻ കഥാപാത്രം. സിബി മാത്യു എന്ന ചേട്ടന്റെ റോൾ വിനയ് ഫോർട്ടും മികച്ചതാക്കി. ആദ്യം പറഞ്ഞതു പോലെ തന്നെ കഥയിലുള്ള പ്രശ്നം തന്നെയാണ് സിനിമയെ മൊത്തത്തിൽ പ്രശ്നത്തിലാക്കിയത്.

സിംപിളായിട്ടുള്ള ഒരു കാര്യത്തെ വലിച്ചു നീട്ടി വളരെ കോംപ്ലിക്കേറ്റഡ് ആക്കിയിട്ടുണ്ട് അൽത്താഫ്. ഇമോഷണൽ രം​ഗങ്ങളൊക്കെ സിനിമയിലുണ്ടെങ്കിൽ പോലും എവിടെയും നമുക്ക് ആ കണക്ഷൻ കിട്ടുന്നില്ല. ആരൊക്കെയോ എന്തൊക്കെയോ ചെയ്യുന്നു, എന്തൊക്കെയോ പറയുന്നു എന്ന മട്ടിലാണ് സിനിമയുടെ ആദ്യ പകുതിയും രണ്ടാം പകുതിയുമെല്ലാം പോകുന്നത്.

Odum Kuthira Chaadum Kuthira
രജനിക്കു നല്‍കുന്ന അതേ പ്രതിഫലം, ശങ്കറിന്റെ ശിവാജിയിലെ വില്ലന്‍ വേഷം; ആരും കൈ കൊടുക്കുന്ന ഓഫര്‍; സത്യരാജ് വേണ്ടെന്ന് വച്ചതിന് പിന്നില്‍

ഇനി ടെക്നിക്കൽ സൈഡിലേക്ക് വന്നാൽ നല്ല കളർഫുള്ളായി തന്നെയാണ് ചിത്രത്തിന്റെ ​ഗ്രേഡിങും കളർ പാറ്റേണുമൊക്കെ. ജിന്റോ ജോർജിന്റെ ഛായാ​ഗ്രഹണം കയ്യടി അർഹിക്കുന്നുണ്ട്. ജസ്റ്റിൻ വർ​ഗീസിന്റെ സം​ഗീതവും അത്ര നന്നായതായി അനുഭവപ്പെട്ടില്ല. ബാക്ക്​ഗ്രൗണ്ട് സ്കോറിനും അത്ര വലിയ ഇംപാക്ട് ഒന്നും സിനിമയിൽ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.

Odum Kuthira Chaadum Kuthira
'ഹൃദയം നിറഞ്ഞ്..'; അമേരിക്കന്‍ ആരാധകര്‍ക്കൊപ്പം സിനിമ കണ്ട് മോഹന്‍ലാലും സുചിത്രയും, വിഡിയോ

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. മൊത്തത്തിൽ ചിത്രം നല്ലതായിരുന്നോ എന്ന് ചോദിച്ചാൽ, നല്ലതായിരുന്നു എന്ന് പറയാനാകില്ല, എന്നാൽ വളരെ മോശം ആണോ എന്ന് ചോദിച്ചാൽ അതുമല്ല. ഫഹദിനെയും അദ്ദേഹത്തിന്റെ സിനിമകളും കാണാൻ ഇഷ്ടമുള്ളവർക്ക് ട്രൈ ചെയ്യാൻ പറ്റുന്ന ഒരു ചിത്രം മാത്രമാണ് ഓടും കുതിര ചാ‌ടും കുതിര.

Summary

Cinema News: Fahadh Faasil and Kalyani Priyadarshan starrer Odum Kuthira Chaadum Kuthira movie review.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com